BREAKING NEWS

പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, പിന്നാലെ ലൈം​ഗികാതിക്രമം, 56കാരന് മൂന്ന് വർഷം കഠിനതടവിനും 10,000 രൂപ പിഴയും

· · 1 min read
Share: Copied!

കോഴിക്കോട്: പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്വന്തം വീട്ടിൽ എത്തിച്ചു ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. കേസിൽ മുതുകാട് സ്വദേശി തോണക്കര സെബാസ്റ്റ്യൻ എന്ന ഷിജുവിനെ (56) യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനോൻ മൂന്ന് വർഷം കഠിനതടവിനും 10,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്.

പെരുവണ്ണാമൂഴി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2025 ഫെബ്രുവരി 15 ന് കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് പ്രതി കുട്ടിയുടെ വീട്ടിലെത്തുകയും പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ വച്ച് ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.

സംഭവത്തെ തുടർന്ന് പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്യുകയും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന വിചാരണയ്ക്കൊടുവിലാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്. പെരുവണ്ണാമൂഴി പോലീസ് ഇൻസ്പെക്ടറും ഇപ്പോൾ നാദാപുരം ഡിവൈഎസ്‌പിയുമായ പി.എം. മനോജ്, എസ്ഐ ജിതിൻ വാസ് എന്നിവരാണ് കേസ് അന്വേഷണം പൂർത്തീകരിച്ചു കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 11സാക്ഷികളെ വിസ്തരിച്ചു. 14 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. എഎസ്ഐ പി.എം.ഷാനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

10,000 രൂപയെ ചൊല്ലിയുള്ള തർക്കം ചെന്നു നിന്നത് 24 കോടിയുടെ നാശനഷ്ടത്തിൽ, ചെലവായതോ 150 രൂപയുടെ പെട്രോളും രണ്ട് തീപ്പെട്ടിക്കൊള്ളിയും!! ശമ്പള കുടിശികയെ ചൊല്ലിയുള്ള തർക്കത്തിൽ ടെക്സ്റ്റൈൽ മാർക്കറ്റിന് തീയിട്ട് അക്കൗണ്ടന്റ്, തുടക്കം അപകടമെന്ന് കരുതിയ സംഭവത്തിലെ ട്വിസ്റ്റ് മനസിലായത് സിസിടിവി പരിശോധിച്ചതോടെ- അറസ്റ്റ്

BREAKING NEWS
സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർഥിനികളെ ബൈക്കിൽ പിൻതുടർന്ന് സൗഹൃദം സ്ഥാപിച്ച് പീഡനത്തിനിരയാക്കി, ന​ഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെ‌ടുത്തി പലതവണ പീഡനത്തിനിരയാക്കി!! രണ്ട് യുവാക്കൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ ഇരകളായിട്ടുണ്ടെന്ന് സൂചന
17 Oct 2026
BREAKING NEWS
കോർപ്പറേഷൻ പറഞ്ഞു, നടൻ പ്രകാശ് രാജ് പങ്കെടുക്കേണ്ട പരിപാടിയിൽ മൈക്ക് പിടിച്ചെടുക്കാനെത്തി പോലീസ്, പൊതുജനങ്ങൾ വളഞ്ഞതോടെ മുങ്ങി!! മാനവീയം വീഥിയിൽ നടത്തുന്ന സമരപരിപാടികൾ പോലീസിനെ ഉപയോ​ഗിച്ച് പൊളിക്കാൻ നീക്കം
17 Oct 2026
BREAKING NEWS
വ്യക്തിവൈരാ​ഗ്യം, പച്ചക്കറി വിൽപ്പനക്കാരനെ കൊന്ന് മൃതദേഹം ചാക്കിൽ കെട്ടി കടലിൽ തള്ളി; ഒരേ കുടുംബത്തിലെ ആറുപേർ അറസ്റ്റിൽ
17 Oct 2026
BREAKING NEWS
സ്വന്തം രാജ്യത്തേയും ദാമ്പത്യബന്ധത്തെയും ഒരുപോലെ വഞ്ചിച്ചു, തനിക്ക് അയാളെ വേണ്ടെന്ന് ഭാര്യ... സൈനിക നീക്കങ്ങൾ, യുദ്ധ പദ്ധതികൾ, തുടങ്ങിയ രഹസ്യ വിവരങ്ങൾ യുക്രെയ്ന് കൈമാറി 300-ലേറെ സഹപ്രവർത്തകരായ റഷ്യൻ സൈനികരുടെ മരണത്തിന് വഴിമരുന്നിട്ടു, ആക്രമണ സമയത്ത് അസുഖം ന‌ടിച്ച് മാറിനിന്നു... ഒടുവിൽ രായ്ക്കുരാമ...
17 Oct 2026