BREAKING NEWS

കഴിഞ്ഞ രണ്ട് തവണയും മത്സരിച്ചത് പാകിസ്താനിലായിരുന്നു, അപ്പോഴെല്ലാം അവരെ പരാജയപ്പെടുത്തി, ഇത്തവണ കളി ഹോം ഗ്രൗണ്ടില്‍, മലപ്പുറം ജില്ലയെ അവഹേളിച്ച് മന്ത്രി വി അബ്ദുറഹ്മാൻ, സിപിഎമ്മും ബിജെപിയും വർഗീയത വളർത്തി മുന്നേറാന്‍ ശ്രമിക്കുന്നുവെന്ന് യുഡിഎഫ്

· · 1 min read
Share: Copied!

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ പാകിസ്താന്‍ പരാമർശം നടത്തി മന്ത്രി വി.അബ്ദുറഹ്മാന്‍. കഴിഞ്ഞ രണ്ട് തവണ മത്സരിച്ചത് പാകിസ്താനിലായിരുന്നുവെന്നും ആ രണ്ട് തവണയും അവരെ തോല്‍പ്പിച്ചുവെന്നുമായിരുന്നു പ്രസംഗം. ഇത്തവണ ഹോം ഗ്രൗണ്ടിലാണ് കളിയെന്നും അബ്ദുറഹ്മാന്റെ വിവാദ പ്രസംഗത്തിലുണ്ട്. കഴിഞ്ഞ രണ്ട് തവണ താൻ മത്സരിച്ചത് പാകിസ്താനിലായിരുന്നുവെന്നും അവിടെ അവരെ തോൽപ്പിച്ചുവെന്നുമുള്ള മന്ത്രിയുടെ പരാമർശമാണ് വിവാദമായത്.

പ്രചാരണ യോഗത്തിനിടെ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. യുഡിഎഫ് ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രി അബ്ദുറഹ്മാന്റെ വാക്കുകൾ ബിജെപി നേതാക്കളുടെ പ്രസ്താവനകൾക്ക് സമാനമാണെന്ന് തിരൂർ യുഡിഎഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീന് വിമർശിച്ചു.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ വന്നപ്പോൾ അമിത് ഷാ നടത്തിയ പാകിസ്താൻ പരാമർശങ്ങളോട് ഇതിനെ അദ്ദേഹം ഉപമിച്ചു. സിപിഎമ്മും ബിജെപിയും വർഗീയതയെ ഒരു കളിക്കോപ്പായി ഉപയോഗിക്കുകയാണെന്നും, ഇരു പാർട്ടികളും വർഗീയത വളർത്തി മുന്നേറാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയെ താഴ്ത്തിക്കെട്ടാനും അവഹേളിക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

BREAKING NEWS
വാങ്ങിയത് ഭക്ഷണമല്ല മദ്യം തന്നെ!! വിനോദയാത്രക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും ബാറില്‍ കയറി, ബില്ല് സഹിതമുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് മീനങ്ങാടി യുഡിഎഫ് നേതൃത്വം
05 Nov 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകട കേസിൽ തുടക്കം മുതൽ വീഴ്ച!! പ്രായപൂർത്തിയാകാത്ത പ്രതികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എത്ര കേസുകളിൽ നരഹത്യാ വകുപ്പ് ചുമത്തിയിട്ടുണ്ട്? കണക്കുകൾ ഒരു മണിക്കൂറിനുള്ളിൽ ഹാജരാക്കണം, ഇല്ലെങ്കിൽ എന്തുകൊണ്ട് ഈ കേസിൽ മാത്രം 105 ചുമത്തി? വ്യക്തമായ മറുപടി വേണം, ഇത് വെറും ആലങ്കാരികമായ ചോദ്യ...
05 Nov 2026
BREAKING NEWS
മാസങ്ങളായി ഭാര്യാഭർത്താക്കന്മാരെപ്പോലെ താമസം, മദ്യപാനത്തെ ചൊല്ലി തർക്കം; പെൺസുഹൃത്തിന് ക്രൂര മർദ്ദനം; 40-ൽപരം കേസുകളിലെ പ്രതി 'തോക്ക് ഷാജി' അറസ്റ്റിൽ, യുവതിക്ക് ഗുരുതര പരിക്ക്
05 Nov 2026
BREAKING NEWS
സിജെപിക്ക് വിദേശ-  ഇന്ത്യാവിരുദ്ധ വിദേശ ശൃംഖലകളിൽനിന്നു സാമ്പത്തിക സഹായം ലഭിക്കുന്നു, അശുതോഷിന് പണം ലഭിക്കുന്നത് പാക്കിസ്ഥാനിൽ നിന്ന്, ദീപ്കെയ്ക്ക് പണം വരുന്നത് യുഎന്നിൽനിന്ന്, തെളിവുണ്ട്... ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി, എന്ത് അടിസ്ഥാനത്തിലാണ് ബിജെപി ആരോപണങ്ങൾ ഉന്നയിക്കുന്നത് ഐബിയും റോയും എന...
05 Nov 2026