BREAKING NEWS

‘കാലം മാറി, കരിവണ്ടി മാറി വന്ദേഭാരത് വന്നു; ഇതേ കമ്പനിയുടെ വിമാനം പിണറായി ഉപയോഗിച്ചിട്ടുണ്ട്; സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾക്ക് നന്നായി അറിയാം’; സതീശന്റെ യാത്രയെ പിന്തുണച്ച് കെ. മുരളീധരൻ

· · 1 min read
Share: Copied!

തൃശൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയെ പിന്തുണച്ച് മന്ത്രി കെ. മുരളീധരൻ. ഇതേ കമ്പനിയുടെ വിമാനം മുൻ മുഖ്യമന്ത്രി പിണറായി വിജയനും ഉപയോഗിച്ചിട്ടുണ്ടെന്നും കാലം മാറുന്നതിനനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രാസൗകര്യങ്ങളിലും മാറ്റം വരണമെന്നും മുരളീധരൻ പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കരിവണ്ടി മാറി വന്ദേഭാരത് വന്നു’ എന്നായിരുന്നു മുരളീധരന്റെ പ്രതികരണം. വിമാനത്തിന്റെ സ്‌പോൺസർ ആരാണെന്ന് മാധ്യമങ്ങൾക്ക് അറിയാമെന്നും മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഇപ്പോൾ ഇത്തരം വിമാനയാത്ര നടത്തേണ്ട സാഹചര്യമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

ശബരിമല സ്വർണക്കിരീടവുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. സ്വർണക്കിരീടം ശബരിമലയിൽനിന്ന് നഷ്ടപ്പെട്ടിട്ടില്ലെന്നും സുരക്ഷിതമാണെന്നുമാണ് ദേവസ്വം ബോർഡ് അറിയിച്ചതെന്ന് മുരളീധരൻ പറഞ്ഞു. ശബരിമലയിലെ കാര്യങ്ങൾ പരിശോധിക്കാൻ എ.ഡി.എം.യെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം സ്ഥലത്തെത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി തനിക്ക് പ്രത്യേക നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ആവശ്യമായ ഘട്ടങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ പണത്തിന് ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമുണ്ടെന്ന ആരോപണവും മുരളീധരൻ തള്ളി. നിലവിൽ 657 ഇനം മരുന്നുകൾ ആശുപത്രികളിൽ സ്റ്റോക്കുണ്ടെന്നാണ് മന്ത്രിയുടെ അവകാശവാദം. ചിലർ ബ്ലാക്ക് സ്റ്റോൺ ഏജന്റുമാരായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മരുന്ന് ക്ഷാമമില്ലെന്നും ആരോപണങ്ങൾ ചിലരുടെ അസൂയയുടെ ഭാഗമാണെന്നും മുരളീധരൻ പരിഹാസരൂപത്തിൽ പ്രതികരിച്ചു.

കുടിച്ച് ലക്കു കെട്ട് അഴീക്കൽ കോസ്റ്റൽ പോലീസ് സ്‌റ്റേഷനിലെ എസ്. ഐ വാഹനം ഓടിച്ചു, മൂന്നുപേരെ ഇടിച്ച് തെറിപ്പിച്ചിട്ട് വണ്ടി നിർത്താതെ ചീറിപ്പാഞ്ഞുപോയി; അപകടം കണ്ട നാട്ടുകാർ പിന്നാലെയെത്തി പിടികൂടി; ‘കാലു നിലത്തുറയ്ക്കാത്ത നിലയിൽ’; സസ്‌പെൻപെൻഷൻ

BREAKING NEWS
നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്കിലും പി...
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026