BREAKING NEWS

കുടിച്ച് ലക്കു കെട്ട് അഴീക്കൽ കോസ്റ്റൽ പോലീസ് സ്‌റ്റേഷനിലെ എസ്. ഐ വാഹനം ഓടിച്ചു, മൂന്നുപേരെ ഇടിച്ച് തെറിപ്പിച്ചിട്ട് വണ്ടി നിർത്താതെ ചീറിപ്പാഞ്ഞുപോയി; അപകടം കണ്ട നാട്ടുകാർ പിന്നാലെയെത്തി പിടികൂടി; ‘കാലു നിലത്തുറയ്ക്കാത്ത നിലയിൽ’; സസ്‌പെൻപെൻഷൻ

· · 1 min read
Share: Copied!

കണ്ണൂർ: പോലീസുകാരൻ മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അഴീക്കൽ കോസ്റ്റൽ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ രജിത്ത് ആണ് വാഹനമോടിച്ചത്. 21നായിരുന്നു സംഭവം. ദേശീയപാതയിൽ കണ്ണോത്തുംചാൽ ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥിനിയും പാർട് ടൈം ജോലിക്കാരിയുമായ സ്വാതി എന്ന യുവതിക്കും ഇതരസംസ്ഥാനതൊഴിലാളികളായ രണ്ടുപേർക്കുമാണ് പരിക്കേറ്റത്. ജോലി സ്ഥലത്ത് നിന്ന് തിരിച്ചുവരുന്നതിനിടെയാണ് സ്വാതിയെ കാർ വന്നിടിച്ചത്. തൊഴിലാളികളെ ഇടിച്ചതിനു ശേഷമായിരുന്നു സ്വാതിയെ കാറിടിച്ചത്.

വാഹനമിടിച്ചിട്ടത് കണ്ടിട്ടും പോലീസുകാരൻ വാഹനം നിർത്താതെ പോയെന്നും സമീപത്തെ കടയിലുണ്ടായിരുന്നവർ ഓടിച്ച് പിടികൂടുകയായിരുന്നുവെന്നും പരിക്കേറ്റവർ പറഞ്ഞു. നടന്നുപോകാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു പോലീസുകാരനെന്ന് സ്വാതി പറഞ്ഞു.

അപകടത്തെ തുടർന്ന് എസ്.ഐ രജിത്തിനെ സസ്‌പെൻഡ് ചെയ്തു. നേരത്തെയും മദ്യപിച്ച് വാഹനമോടിച്ച സംഭവങ്ങൾ രജിത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.

BREAKING NEWS
നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്കിലും പി...
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026