BREAKING NEWS

മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മകനെ ജൂനിയർ റിസോഴ്സ് പേഴ്സണായി നിയമിച്ചതിലും സ്ഥലം മാറ്റത്തിലും അന്വേഷണം നടത്തണം, മുഖ്യമന്ത്രിക്ക് പരാതി നൽകി ജില്ലാ പഞ്ചായത്ത് അം​ഗം!! മെറിറ്റിൽ കിട്ടിയ ജോലി വിവാദമാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം- ടി.എം. അരുൺ

· · 1 min read
Share: Copied!

കൊല്ലം: മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മകനെ ജൂനിയർ റിസോഴ്സ് പേഴ്സണായി നിയമിച്ചതിലും സ്ഥലം മാറ്റത്തിലും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടമാണ് ടി.എം. അരുണിനെതിരെ പരാതി നൽകിയത്. എന്നാൽ എംടെക്കുകാരനായ തനിക്ക് മെറിറ്റിൽ കിട്ടിയ ജോലി വിവാദമാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമെന്ന് അരുൺ പ്രതികരിച്ചു.

2023ലാണ് ജെ.മേഴ്സിക്കുട്ടിയമ്മയുടെ മകൻ ടി.എം അരുണിന് ജൂനിയർ റിസോഴ്സ് പേഴ്സണായി നിയമനം ലഭിച്ചത്. ജില്ലകളിലെ മെഗാ പദ്ധതികളുടെ ഏകോപനത്തിനായി ജില്ലാ വികസന കമ്മീഷണറുടെ തസ്തിക സൃഷ്ടിച്ചിരുന്നു. ഇവരെ സഹായിക്കുന്നതിന് വേണ്ടി ആയിരുന്നു ജൂനിയർ റിസോഴ്സ് പേഴ്സൺമാരുടെ നിയമനം. ആലപ്പുഴ ജില്ലയിലാണ് ആദ്യം അരുണിന് നിയമനം ലഭിച്ചത്.

അതേസമയം കൊല്ലത്ത് സമാന തസ്തികയിൽ ജോലി ചെയ്തയാൾ അപകടത്തിൽ മരിച്ചതിനെ തുടർന്ന് അരുണിന്റെ അപേക്ഷ പ്രകാരം സ്വന്തം ജില്ലയിലേക്ക് മാറ്റം കിട്ടി. ഇതിനിടെ ഡിഡിസി തസ്തിക സബ് കളക്ടർക്ക് കൈമാറി. ഡിഡിസി ഇല്ലാത്തപ്പോൾ എന്തിന് ജെആർപിയെന്നും തസ്തിക തന്നെ ചിലർക്ക് വേണ്ടി സൃഷ്ടിച്ചതാണോ എന്ന് പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കരാർ ജീവനക്കാരൻറെ സ്ഥലം മാറ്റവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

നാലു വയസുകാരിയുടെ മരണത്തിനിട‌യാക്കിയത് വൈഫൈ കണക്ഷനായി ജനലിലെ നെറ്റിലുണ്ടാക്കിയ ചെറിയ ദ്വാരം!! ഉറക്കമുണർന്നപ്പോൾ അമ്മയെ കാണാതെ ജനലിൽ കൂടി തല പുറത്തേക്കിട്ടു നോക്കി, അബദ്ധത്തിൽ കാലുതെറ്റി അഞ്ചുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക്, സന്ദർശക വിസയിൽ ഒമാനിലെത്തിയ മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം

BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026