കോഴിക്കോട്: ബേപ്പൂർ എംഎൽഎ മുഹമ്മദ് റിയാസിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടക്കുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തി സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്. വീണാ വിജയനെ റിയാസ് വിവാഹം കഴിക്കുന്നതിന് മുമ്പുള്ള കേസിന്റെ പേരിൽ അദ്ദേഹത്തിന്റെ വീട് ഇപ്പോൾ റെയ്ഡ് ചെയ്യേണ്ട കാര്യമെന്താണെന്ന് മെഹബൂബ് പ്രതികരിച്ചു. ഇതുകൊണ്ടൊന്നും ഞങ്ങൾ ചൂളാൻ പോകുന്നില്ലെന്നും മെഹബൂബ് കൂട്ടിച്ചേർത്തു. ഞങ്ങളിത് നേരിടും. റിയാസും റിയാസിന്റെ പാര്‍ട്ടിയും ആര്‍എസ്എസ്സിനെയും ബിജെപിയെയും അതിശക്തമായി എതിര്‍ത്തുകൊണ്ട് മുന്നോട്ട് പോകും; കോൺഗ്രസ് നേതാക്കളെ പേടിപ്പിച്ച പോലെ ഞങ്ങൾക്കെതിരെ ഒന്നും ചെയ്യാനില്ല; മെഹബൂബ് പറഞ്ഞു.


















































