BREAKING NEWS

ഹൃദയാഘാതമെന്ന് പ്രാഥമിക സൂചന, കളി കഴിഞ്ഞ് ക്ലാസ് റൂമിലെത്തിയ ഒൻപത് വയസുകാരി കുഴഞ്ഞു വീണു, പാഞ്ഞെത്തിയ അധ്യാപിക ആ കുരുന്നിന്റെ ജീവൻ പിടിക്കാൻ നോക്കിയെങ്കിലും ന‌ടന്നില്ല, മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം!! കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും നോക്കാൻ തയാറാകാതെ അധികൃതർ, സ്കൂളിനെതിരേയും ആരോപണം

· · 1 min read
Share: Copied!

ഡൽഹി: കളിക്കാനുള്ള സമയം കഴിഞ്ഞ് ക്ലാസ് മുറിയിലേക്ക് മടങ്ങിയെത്തിയ ഒൻപതുകാരി കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ച രാവിലെയാണ് ഹൃദയഭേദകമായ സംഭവമുണ്ടായത്. മയൂർ വിഹാർ ഫേസ് രണ്ടിലെ ലവ്ലി ഹെറിറ്റേജ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്.

ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടി ക്ലാസിലേക്ക് നടന്നുവരുന്നതും അരക്കെട്ടിൽ ഇരുകൈകളും വെച്ചശേഷം മുഖമടിച്ച് നിലത്തേക്ക് വീഴുന്നതും കാണാം. കുട്ടി വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സഹപാഠികളിൽ ചിലർ എഴുന്നേറ്റ് അടുത്തേക്ക് എത്തി. അധ്യാപിക ഉടൻ കുട്ടിയുടെ അരികിലെത്തി അവളെ എടുത്തുയർത്തി രക്ഷിക്കാൻ ശ്രമിച്ചു. മുഖത്ത് വെള്ളം തളിച്ചും മറ്റും ബോധം വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് സഹായം തേടി അധ്യാപിക ക്ലാസ് മുറിക്ക് പുറത്തേക്ക് ഓടി. ഇതിനിടെ സഹപാഠികൾ കുട്ടിക്ക് ചുറ്റും കൂടി. സ്കൂൾ അധികൃതർ ഉടൻ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രി പ്രവേശിപ്പിക്കാൻ തയ്യാറായില്ലെന്നാണ് വിവരം. തുടർന്ന് നിർമാൺ വിഹാറിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

രാവിലെ 9.52ന് ഡൽഹി പോലീസിന്റെ കൺട്രോൾ റൂമിൽ സംഭവവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതായി അധികൃതർ അറിയിച്ചു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്കൂൾ അധികൃതരുടെ മൊഴികളും രേഖപ്പെടുത്തി. പ്രാഥമിക വിവരങ്ങൾ പ്രകാരം ഹൃദയാഘാതമോ ഹൃദയസ്തംഭനമോ ആണ് മരണകാരണമെന്നാണ് സംശയം. എന്നാൽ മരണത്തിന്റെ യഥാർഥ കാരണം സ്ഥിരീകരിക്കാൻ വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തും.

കുട്ടിക്ക് ഹൃദയസ്തംഭനം സംഭവിച്ചതിനെത്തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. എന്നാൽ അടിയന്തര സാഹചര്യത്തിൽ സ്കൂളിൽനിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആശങ്കയാണ് കുട്ടിയുടെ കുടുംബം ഉന്നയിക്കുന്നത്. കൃത്യസമയത്ത് പ്രഥമശുശ്രൂഷയും സിപിആറും (CPR) നൽകിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

“അവൾ അതിനുള്ളിലാണ്… അവൾ ഫ്രീസറിലാണ്” പോലീസിനോട് പ്രതി!! സുഹൃത്തിനെ കൊന്ന് ശരീരം പല കഷ്ണങ്ങളാക്കി വെ‌ട്ടിമുറിച്ച് മൂന്ന് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ചു, ഒപ്പം വെള്ളത്തിൽ മുക്കിക്കൊന്ന 5 ​ഗിനിപ്പന്നികളുടെ ജഡങ്ങളും!! സുഹൃത്തിന്റെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് പണം തട്ടിയെടുത്തു, 63 കാരി ജീവനോടെയുണ്ടെന്ന് വരുത്തിത്തീർക്കാനും ശ്രമം…

BREAKING NEWS
ട്രംപുമായി കാണാനൊരുങ്ങി മോദി; ആസിയാൻ ഉച്ചകോടിക്കിടെ നിർണായക ചർച്ചയ്ക്ക് സാധ്യത; വ്യാപാര കരാറിലും പ്രതീക്ഷ
05 Nov 2026
BREAKING NEWS
ചരിത്രരേഖ തയ്യാറാക്കാന്‍ മറ്റൊരു പാര്‍ട്ടിയുടെ നേതാവിനെ വയ്‌ക്കേണ്ട ഗതികേട് സിപിഐക്കില്ല, പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറുടെ ചിത്രം വച്ചതിനു സമാനം, ചിലരെ സമരനായകരായി പ്രതിഷ്ഠിക്കാന്‍ സിപിഐ(എം) ശ്രമിക്കുന്നു, ചിന്ത വാരിക വിവാദത്തിൽ രൂക്ഷ വിമര്‍ശനവുമായി സിപിഐ
05 Nov 2026
BREAKING NEWS
കടം എങ്ങനെ വീട്ടുമെന്ന ആലോചനയിൽ ഉദിച്ച കുബുദ്ധി; സിസിടിവി ക്യാമറകളിൽ സ്പ്രേ ചെയ്തു, കട്ടർ ഉപയോഗിച്ച് എ.ടി.എം. കവർച്ചാശ്രമം; പരിചയക്കുറവ് കുടുക്കി; രണ്ട് ബ്ലേഡ് ഒടിഞ്ഞതോടെ പിൻവാങ്ങി; പ്രതി പിടിയിൽ
05 Nov 2026
BREAKING NEWS
എസി പൊട്ടിത്തെറിച്ചു, ബ്യൂട്ടിപാര്‍ലറും സമീപത്തെ കടമുറിയും കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
05 Nov 2026