BREAKING NEWS

അവിഹിത ബന്ധം കയ്യോടെ പിടിച്ചു, അമ്മായിയമ്മയെ മരത്തടികൊണ്ട് അടിച്ചുകൊന്ന് മരുമകളും കാമുകനും

· · 1 min read
Share: Copied!

പട്‌ന: ബിഹാറിൽ ഭർതൃമാതാവിനെ കൊലപ്പെടുത്തിയ കേസിൽ മരുമകളേയും കാമുകനെയും അറസ്റ്റുചെയ്തു. അറുപത്തൊൻപതുകാരിയായ രാംലാ ദേവിയെ കൊലപ്പെടുത്തിയ കേസിലാണ് മരുമകളായ ഗുഡ്ഡി കുമാരിയേയും കാമുകൻ റിഷി കുമാറിനേയും പോലീസ് അറസ്റ്റുചെയ്തത്. നവംബർ 25-ന് പുലർച്ചെ മൂന്നോടെ ടികപട്ടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ നയാ നന്ദ്‌ഗോള ഗ്രാമത്തിലാണ് സംഭവം. ഗുഡ്ഡി കുമാരിയേയും റിഷി കുമാറിനേയും അസ്വാഭാവികമായ സാഹചര്യത്തിൽ ഒരുമിച്ചുകണ്ട വയോധികയെ മരത്തടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും രണ്ടുവർഷമായി പ്രണയത്തിലായിരുന്നെന്ന് കണ്ടെത്തി.

സംഭവദിവസം രാത്രി രാംല വീട്ടിലെ മുറിയിൽ പ്രവേശിച്ചപ്പോഴാണ് ഇരുവരേയും ഒരുമിച്ച് കണ്ടത്. അവിഹിത ബന്ധം പുറത്തറിയുമെന്ന് ഭയപ്പെട്ട ഇരുവരും മരത്തടികൊണ്ട് രാംലയുടെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാംല സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിനുശേഷം അയൽപക്കത്തെ കുടുംബവുമായുള്ള ഭൂമിതർക്കം ചൂണ്ടിക്കാട്ടി ഗുഡ്ഡി അന്വേഷണം വഴിതിരിക്കാൻ നീക്കംനടത്തി. കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ അബോധ് പാസ്വാൻ നൽകിയ പരാതിയിൽ അയൽവാസികളായ നിതീഷ്‌കുമാറിനേയും അമ്മയേയും പോലീസ് അറസ്റ്റുചെയ്തിരുന്നു.

തുടർന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രൂപവത്കരിച്ച് അന്വേഷണം വിപുലീകരിപ്പിച്ചതാണ് പ്രതികൾക്ക് കുരുക്കായത്. അന്വേഷണത്തിൽ ഗുഡ്ഡിയും റിഷിയും തമ്മിലുള്ള ബന്ധം എസ്.ഐ.ടി. കണ്ടെത്തി. തുടർന്ന് ഇരുവരേയും ചോദ്യംചെയ്തതോടെയാണ് കൊലപാതകം സംബന്ധിച്ച വിവരം പുറത്തറിഞ്ഞത്.

BREAKING NEWS
വനിതാ ഗേറ്റ് കീപ്പറെ ക്രൂരമായി മര്‍ദിച്ച് അജ്ഞാതന്‍, നിലത്ത് തള്ളിയിട്ട് തലയില്‍ കല്ലുകൊണ്ടിടിച്ചു, 37കാരിയുടെ നില അതീവ ഗുരുതരം
29 Nov 2026
BREAKING NEWS
താമരശ്ശേരിയിലെ കൂട്ടബലാത്സംഗത്തിന് പിന്നില്‍ കടം നല്‍കാത്തതിലുള്ള പ്രതികാരം, ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് നിരവധി തവണ, പ്രതികള്‍ പിതാവിന്റെ സുഹൃത്തുക്കള്‍
29 Nov 2026
BREAKING NEWS
യുവാവ് അയല്‍വാസിയുടെ ടെറസില്‍ മരിച്ച നിലയില്‍
29 Nov 2026
BREAKING NEWS
ക്രിക്കറ്റ് കളി കാണാന്‍ എത്തിയത് ഇഷ്ടപ്പെട്ടില്ല, പന്ത്രണ്ടു വയസുകാരനെ ക്രൂരമായി മര്‍ദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥി, നെഞ്ചിലും മുഖത്തും ഗുരുതര പരിക്ക്, വിദ്യാര്‍ത്ഥി വെന്റിലേറ്ററില്‍
29 Nov 2026