BREAKING NEWS

‘സുഗതൻ യോഗത്തിനെത്തിയ ചിത്രങ്ങളുണ്ട്, പൊലീസിന് കൈമാറിയിട്ടുണ്ട്; കൗൺസിൽ ഹാളിൽ സിസിടിവിയില്ല, സ്വന്തം എഫ്ബി പോസ്റ്റെങ്കിലും കണ്ണ് തുറന്ന് നോക്ക് ’: എസ്.പി. ദീപക്കിനെതിരെ മേയർ

· · 1 min read
Share: Copied!

തിരുവനന്തപുരം: കോർപറേഷൻ കൗൺസിലർ ആർ. സുഗതന്റെ ഹാജർ ബുക്കിലെ ഒപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി മേയർ വി.വി. രാജേഷ്. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തതിന് തെളിവുണ്ടെന്നും യോഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പൊലീസിന് കൈമാറിയെന്നും മേയർ വ്യക്തമാക്കി. തീയതിയും സമയവും ഉൾപ്പെടെയുള്ള ചിത്രങ്ങൾ കോർപറേഷൻ ഫോട്ടോഗ്രാഫറുടെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 27ന് നടന്ന കൗൺസിൽ യോഗത്തിൽ സുഗതൻ പങ്കെടുക്കുന്നതിന്റെ ചിത്രം പരാതിക്കാരനായ സിപിഎം നേതാവ് എസ്.പി. ദീപക് അന്നുതന്നെ സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടി. സ്വന്തം ഫെയ്സ്ബുക്ക് പോസ്റ്റ് പോലും പരിശോധിച്ചശേഷം വേണം ദീപക് ആരോപണം ഉന്നയിക്കാനെന്നും രാജേഷ് വിമർശിച്ചു.

അതേസമയം, വിവാദവുമായി ബന്ധപ്പെട്ട് കൗൺസിൽ ഹാളിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കോർപറേഷൻ അറിയിച്ചു. ക്യാമറ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് എസ്.പി. ദീപക് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോർപറേഷൻ ലോഞ്ചിലും പ്രധാന കവാടത്തിലുമാണ് സിസിടിവി ക്യാമറകളുള്ളതെന്നും കൗൺസിൽ ഹാളിൽ ക്യാമറകളില്ലെന്നും മറുപടിയിൽ പറയുന്നു.

ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിലെ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തിരുന്നില്ലെന്നും ഹാജരായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ ഹാജർ ബുക്കിൽ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്നുമാണ് ദീപക്കിന്റെ ആരോപണം. കാപ്പ കേസിൽ പ്രതി ചേർക്കപ്പെട്ടതിനെത്തുടർന്ന് ഈ ദിവസങ്ങളിൽ സുഗതൻ ഒളിവിലായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.

ഹാജർ ബുക്കിൽ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന ദീപക്കിന്റെ പരാതിയിൽ മേയർ വി.വി. രാജേഷിനെ ഒന്നാംപ്രതിയാക്കി മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. സുഗതനാണ് രണ്ടാംപ്രതി. കോർപറേഷൻ സെക്രട്ടറി മൂന്നാംപ്രതിയാണ്. ഇതിന് പിന്നാലെ എസ്.പി. ദീപക്കിനെതിരെ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ച് മേയർ നോട്ടിസ് അയച്ചിട്ടുണ്ട്.

‘ചുറ്റും പുരുഷന്മാരാണ്, പേടിയാകുന്നു’; ട്രെയിനിൽനിന്ന് കാണാതായ 20കാരിയുടെ അവസാന മെസേജ്; ദിവസങ്ങൾക്കു ശേഷം മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹത; ഊർജിത അന്വേഷണം

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026
BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026