BREAKING NEWS

പാലാ നഗരസഭയ്ക്ക് പുതിയ ചെയർപേഴ്സൺ – മായാ രാഹുൽ; 16 വോട്ടിന്റെ വിജയം; എൽഡിഎഫിനൊപ്പം ചേർന്ന് കോൺഗ്രസ് വിമതരും

· · 1 min read
Share: Copied!

കോട്ടയം: പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി മായ രാഹുലിനെ തെരഞ്ഞെടുത്തു. എൽഡിഎഫിനൊപ്പം കോൺഗ്രസ് വിമതരും പിന്തുണച്ചതോടെയാണ് മായ രാഹുൽ വിജയിച്ചത്. തെരഞ്ഞെടുപ്പിൽ പങ്കെടുത്ത 26 കൗൺസിലർമാരിൽ മായ രാഹുലിന് 16 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി റിയ ചീരാംകുഴിക്ക് 10 വോട്ടാണ് ലഭിച്ചത്.

പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്.

മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് സ്ഥാനമൊഴിഞ്ഞത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്സൺ എന്ന നിലയിൽ ശ്രദ്ധ നേടിയ ദിയ ബിനു പുളിക്കക്കണ്ടത്തിന്റെ ആറുമാസത്തെ ഭരണത്തിനൊടുവിലാണ് അവിശ്വാസ പ്രമേയം പാസായത്.

കോൺഗ്രസിലെ നാല് കൗൺസിലർമാരുടെയും സ്വതന്ത്രയായ നഗരസഭാ ഉപാധ്യക്ഷയുടെയും പിന്തുണയോടെയാണ് എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്. പാർട്ടി വിപ്പ് ലംഘിച്ച് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു.

ദിയ ബിനു പുളിക്കക്കണ്ടം സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ ചെയർപേഴ്സണെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ നടന്നത്. ഇതിലാണ് എൽഡിഎഫ് പിന്തുണയോടെ മായ രാഹുൽ വിജയിച്ചത്.

മുൻപും കൊല്ലാൻ പദ്ധതിയിട്ടു, കൊല്ലാൻ മടി കാണിച്ച ആൺ സുഹൃത്തിനോട് നീ കൊന്നില്ലെങ്കിൽ ഞാൻ കൊല്ലുമെന്ന് ഭീഷണി- വാട്സ്ആപ്പ് സന്ദേശം!! പെൺകുട്ടിയുടെ ലഹരി ഉപയോ​ഗവും ആൺ സൗഹൃദവും ചോ​ദ്യം ചെയ്തതിൽ ശിവൻകുട്ടിയോട് വൈരാ​ഗ്യം, കൊലയ്ക്ക് ശേഷം വിവസ്ത്രനാക്കാൻ ആവശ്യപ്പെട്ടതും 13 കാരി തന്നെ

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026