BREAKING NEWS

സംഘടനാവിരുദ്ധ പ്രവർത്തനത്തിനു പുറത്താക്കിയയാളെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തി, പ്രതിഷേധിച്ച് നാല് ബ്രാഞ്ച് സെക്രട്ടറിമാരടക്കം 52 പേർ സിപിഎം വിടുന്നതായി സൂചന

· · 1 min read
Share: Copied!

ആലപ്പുഴ: സംഘടനാവിരുദ്ധ പ്രവർത്തനത്തിനു പുറത്താക്കിയയാളെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തുമ്പോളി ലോക്കൽ പരിധിയിലെ നാല് ബ്രാഞ്ച് സെക്രട്ടറിമാരടക്കം 52 പേർ രാജി വയ്ക്കുന്നതായി സൂചന. ഇവർ സിപിഎം വിടുന്നതായി കാണിച്ചു നേതൃത്വത്തിനു കത്തു നൽകിയതായും സൂചനയുണ്ട്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കെതിരേ പ്രവർത്തിച്ചതിനാണ് ലോക്കൽ കമ്മിറ്റിയംഗത്തിനെതിരേ നടപടിയെടുത്തത്. എന്നാൽ, കഴിഞ്ഞ ലോക്കൽ സമ്മേളനത്തിൽ അദ്ദേഹത്തെ വീണ്ടും കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഇതിനെതിരേ സമ്മേളനത്തിൽത്തന്നെ പ്രതിഷേധമുണ്ടായി. പിന്നീട്, ബ്രാഞ്ച് സെക്രട്ടറിമാരടക്കമുള്ളവർ സംസ്ഥാന നേതൃത്വത്തിനു പരാതി നൽകി.

പിന്നീട് ഈ പരാതി ആലപ്പുഴ ഏരിയ കമ്മിറ്റിക്കു കൈമാറി. ഇതു പരിശോധിക്കുന്നതിനിടെയാണ് രാജിവച്ചതായി പ്രചാരണമുണ്ടായത്. ഇക്കാര്യത്തിൽ ആരും പരസ്യ പ്രതികരണം നടത്തിയിട്ടില്ല. പരാതി നൽകിയ കാര്യം അറിയാമെന്ന് സിപിഎം ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ പറഞ്ഞു. പാർട്ടി അംഗത്വത്തിൽ സൂക്ഷ്മപരിശോധന നടക്കുന്നതിനാൽ അവശരായവർ, പ്രായപരിധി കഴിഞ്ഞവർ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കാറുണ്ട്. അല്ലാതെ ആരും പാർട്ടി വിട്ടതായി അറിയില്ലെന്നാണ് ലോക്കൽ സെക്രട്ടറിയും പറയുന്നത്.

റോക്കറ്റ് വേ​ഗത്തിൽ കുതിച്ചുകയറിയ പൊന്നിന് തടയിട്ടത് ട്രംപിന്റെ പകരച്ചുങ്കം, രണ്ട് ദിവസം കൊണ്ട് ഇടിഞ്ഞത് 2000 രൂപ, ഇടയ്ക്ക് ചൈന കയറി ​ഗോളടിച്ചില്ലായിരുന്നെങ്കിൽ സ്വർണവില വീണ്ടും ഇടിഞ്ഞേനെ… സ്വർണം പവന് 66,480 രൂപ

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026