കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ കോടതിവിധി വന്നതിന് പിന്നാലെ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസ്. പി. കൃഷ്ണപിള്ളയെയും എ.കെ.ജിയെയും രാഷ്ട്രീയ എതിരാളികൾ തടഞ്ഞിട്ടുണ്ട്, മർദ്ദിച്ചിട്ടുണ്ട്.
മർദ്ദിച്ചവരെ കിട്ടിയില്ലെങ്കിൽ അവരുടെ കുലത്തിൽപ്പെട്ട ആരെയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയിട്ടില്ലെന്ന് മനു തോമസ് പറഞ്ഞു. തെറ്റുപറ്റി, അതിനെ ന്യായീകരിക്കരുത്. മനുഷ്യനെ കൊന്നതിന് ന്യായീകരണം പറയുന്നത് മാർക്സിസമോ മനുഷ്യത്വപരമായ ഇടതുപക്ഷ നയമോ അല്ല.
നിങ്ങൾ തിരുത്തണം, അല്ലെങ്കിൽ ജനം തിരുത്തുമെന്നും മനു തോമസ് ഫേസ്ബുക്കിൽ കുറിച്ചു.