BREAKING NEWS

മഞ്ജു വാര്യർ, ആനന്ദ് മേനോൻ ചിത്രം “ഹാപ്പിലൂപ്പിന്റെ” ടൈറ്റിൽ പോസ്റ്റർ റിലീസ്

· · 1 min read
Share: Copied!

കൊച്ചി: മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന “ഹാപ്പിലൂപ്പ്” എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് പോസ്റ്റർ റിലീസ് ആയി. “ഗൗതമന്റെ രഥം”, “വാഴ 1” എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമായ “ഹാപ്പിലൂപ്പ്” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മുകേഷ്, ജെ പി തുമിനാട്, മധു വാര്യർ, വി കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമർ ആണ്. ഛായാഗ്രഹണം – ഗൗതം ശങ്കർ, എഡിറ്റർ – കണ്ണൻ മോഹൻ, സംഗീതം – ഇലക്ട്രോണിക് കിളി& പാർവതീഷ് പ്രദീപ്, പ്രൊഡക്ഷൻ ഡിസൈനർ – ക്രിപേഷ് അയ്യപ്പൻകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അനീഷ് സി സലിം, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് – ബിനു ജി നായർ,മേക്കപ്പ് – റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം – ലിജി പ്രേമൻ, വി എഫ് എക്സ് – പ്രോമൈസ്, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, പി ആർ ഒ – എ എസ് ദിനേശ്, ശബരി, പോസ്റ്റർ ഡിസൈൻ – റോസ്റ്റഡ് പേപ്പർ, ടൈറ്റിൽ ഡിസൈൻ – ഡെല്ലു.

BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026
BREAKING NEWS
ആദ്യ ഭർത്താവ് ഒന്നര വർഷം മുൻപ് മരിച്ചു, രണ്ടാം വിവാഹം 11 ദിവസങ്ങൾക്കു മുൻപ് വീട്ടുകാരുടെ സാന്നിദ്ധ്യമില്ലാതെ വർക്കല സ്വദേശിയുമായി, യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
31 Oct 2026
BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026