BREAKING NEWS

പോലീസുകാരോടാണോടാ നിന്റെ കളി!! അപ്പനെതിരെ പരാതി കൊടുക്കാൻ യുവാവ് കമ്മിഷണർ ഓഫിസിലെത്തി, സ്റ്റേഷനു മുന്നിലിരുന്ന പോലീസുകാരന്റെ ബൈക്കും അടിച്ചുമാറ്റി മുങ്ങി, മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ യുവാവിനെ തെരഞ്ഞുപിടിച്ച് അഴിക്കുള്ളിലാക്കി

· · 1 min read
Share: Copied!

തിരുവനന്തപുരം: സിറ്റി പോലീസ് കമ്മിഷണർ ഓഫിസിന് മുന്നിൽ നിന്ന് പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രിയോടെ മാനവീയം വീഥിയിൽ നിന്നാണ് പ്രതി അമൽ സുരേഷിനെ കന്റോൺമെന്റ് പോലീസ് പിടികൂടിയത്.

ഇന്നലെ കമ്മിഷണർ ഓഫിസിൽ പരാതി പറയാൻ എത്തിയ യുവാവ്, ഓഫിസിനു മുന്നിൽ വച്ചിരുന്ന പോലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. അമൽ പിതാവിനെതിരെ പരാതി നൽകാനാണ് കമ്മിഷണർ ഓഫിസിൽ എത്തിയത്. എന്നാൽ പോലീസുകാരുമായി തർക്കിച്ചിട്ട് പുറത്തേക്കു പോയെങ്കിലും തിരിച്ച് വന്ന് പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

സിറ്റി പോലീസ് കമ്മിഷണറായി കെ. കാർത്തിക് ചുമതലയേറ്റ് തൊട്ടടുത്ത ദിവസം തന്നെയാണ് കമ്മിഷണർ ഓഫിസിൽ നിന്ന് ബൈക്ക് മോഷണം പോയത്. മോഷ്ടിച്ച ബൈക്കിൽ നഗരം കറങ്ങിയ അമലിനെ വ്യാപക തെരച്ചിലിനൊടുവിൽ പോലീസ് പിടികൂടുകയായിരുന്നു.

വർഗീയ ധ്രുവീകരണത്തിലൂടെ ബിജെപിക്ക് കളംപിടിക്കാൻ മുഖ്യമന്ത്രി അവസരമൊരുക്കുന്നു, മോദി ആഗ്രഹിക്കുന്നത് കേരളത്തിൽ നടപ്പിലാക്കുകയാണ് പിണറായിയുടെ ദൗത്യം, സുരേഷ് ​ഗോപി തൃശൂരിൽ ജയിച്ചത് സിപിഎമ്മിന്റെ സഹായത്തോടെ- രമേശ് ചെന്നിത്തല

BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026
BREAKING NEWS
അർദ്ധരാത്രിയിൽ പെൺസുഹൃത്തുമായി പാർക്കിലെത്തി, പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം, പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് പാർക്കിലെ ഊഞ്ഞാലിന്റെ ചെയിനിൽ ജീവനൊടുക്കിയ ആൺസുഹൃത്തിനെ, അസ്വഭാവിക മരണത്തിനു കേസ്
30 Oct 2026
BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026