BREAKING NEWS

‘അടിച്ചുമാറ്റാതെ നോക്കിക്കോണം… പകൽ പ്രവർത്തകരെ ഡ്യൂട്ടിക്ക് നിർത്തുക, രാത്രികാലങ്ങളിൽ നിങ്ങൾ തന്നെ നിരീക്ഷണം ഏറ്റെടുക്കുക, കാവൽ നിൽക്കൂ! എനിക്ക് കാവൽ നിൽക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും, രാത്രി മുഴുവൻ ഉണർന്നിരിക്കുക, അടുത്ത ടീമിന് ചുമതല കൈമാറിയ ശേഷം മാത്രം രാവിലെ ഉറങ്ങാൻ പോകുക’- എക്സിറ്റ് പോളിനു പിന്നാലെ പ്രവർത്തകർക്ക് ജാഗ്രതാ നിർദേശവുമായി മമത

· · 1 min read
Share: Copied!

കൊൽക്കത്ത: ബംഗാളിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്‌സിറ്റ് പോളുകൾ പുറത്ത് വന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെ പ്രവർത്തകർക്ക് ജാഗ്രതാ നിർദേശം നൽകി മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് നാലിന് കൗണ്ടിംഗ് കേന്ദ്രങ്ങളിൽ 24 മണിക്കൂറും ‘കാവൽ നിൽക്കാൻ’ മമത പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വോട്ടെണ്ണൽ നടപടിക്രമങ്ങൾ നടക്കുന്ന മുഴുവൻ സമയത്തും ജാഗ്രത പാലിക്കണം. 294 നിയമസഭാ മണ്ഡലങ്ങളിലെയും കൗണ്ടിംഗ് കേന്ദ്രങ്ങൾ സ്ഥാനാർത്ഥികളും മുതിർന്ന നേതാക്കളും നേരിട്ട് നിരീക്ഷിക്കണമെന്നും അവർ പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് മമതയുടെ ആഹ്വാനം.

മാത്രമല്ല ബിജെപി അധികാരത്തിലേറുമെന്ന് പ്രവചിക്കുന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങളെ മമത തള്ളിക്കളയുകയും ചെയ്തു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ നിരുത്സാഹപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിശാലമായ രാഷ്ട്രീയ തിരക്കഥയുടെ ഭാഗമാണ് എക്‌സിറ്റ് പോളെന്നും മമത ആരോപിച്ചു. ‘നമ്മൾ 226 സീറ്റുകൾ കടക്കുമെന്ന് അവർക്കറിയാം, തൃണണൂൽ മുന്നേറ്റം തടയാൻ ബിജെപിക്ക് കഴിയില്ലെന്ന് അവർക്ക് അറിയാം’ മമത പറഞ്ഞു.

അതുപോലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കാൻ പാർട്ടി നേതാക്കളോട് അവർ ആവശ്യപ്പെട്ടു. ‘പകൽ പ്രവർത്തകരെ ഡ്യൂട്ടിക്ക് നിർത്തുക, എന്നാൽ രാത്രികാലങ്ങളിൽ നിങ്ങൾ തന്നെ നിരീക്ഷണം ഏറ്റെടുക്കുക. കാവൽ നിൽക്കൂ! എനിക്ക് കാവൽ നിൽക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും. രാത്രി മുഴുവൻ ഉണർന്നിരിക്കുക, അടുത്ത ടീമിന് ചുമതല കൈമാറിയ ശേഷം മാത്രം രാവിലെ ഉറങ്ങാൻ പോകുക’ മമത നേതാക്കളോടായി പറഞ്ഞു.

2021-ലെ തെരഞ്ഞെടുപ്പിലും എക്‌സിറ്റ്‌പോളുകൾ ബിജെപി അധികാരത്തിലേറുമെന്ന് പ്രവചിച്ചിരുന്നുവെന്നും അത് എപ്പോഴും ബിജെപിക്ക് അനുകൂലമായിരിക്കുമെന്നും മമത കൂട്ടിച്ചേർത്തു. ‘2016 ലും ഇത് സംഭവിച്ചു, 2021 ലും ഇത് ആവർത്തിച്ചു. അവർ പുറത്തിറക്കിയ എക്‌സിറ്റ് പോളുകൾ എപ്പോഴും ബിജെപിക്ക് അനുകൂലമായിരുന്നു’ മമത പറഞ്ഞു.

ബിജെപിയുടെ മീഡിയ പ്രചാരണം തടയാനാകില്ലെന്ന് പറഞ്ഞ മമത ജാഗ്രതയിൽ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും പ്രർത്തകരെ ഓർമ്മപ്പെടുത്തി. ഇവിഎമ്മുകളുടെ കൈകാര്യം ചെയ്യൽ, പ്രത്യേകിച്ച് സ്‌ട്രോങ്ങ് റൂമുകളിൽ നിന്ന് വോട്ടെണ്ണൽ ഹാളുകളിലേക്ക് കൊണ്ടുപോകുന്ന സമയത്ത്, സൂക്ഷ്മമായി നിരീക്ഷിക്കണം.’ഇവിഎം മെഷീനുകൾ വോട്ടെണ്ണൽ ഹാളിലേക്ക് കൊണ്ടുപോകുന്ന നിർണ്ണായക സമയത്ത്, അവർ (ബിജെപി) മെഷീനുകൾ മാറ്റാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്’ എന്നും അവർ ആരോപിച്ചു.

ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ്‌പോളുകളും പ്രവചിച്ചത്. എന്നാൽ പീപ്പിൾസ് പൾസ്, ജൻമാത് എന്നീ രണ്ട് ഏജൻസികൾ തൃണമൂൽ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്ന് പ്രവചിച്ചിരുന്നു. അതേസമയം ബംഗാളിൽ 294 നിയമസഭാ സീറ്റുകളാണ് ഉള്ളത്.

എൽഡിഎഫിന് തുടർഭരണസാധ്യത പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ!! ബിജെപി മൂന്നു മുതൽ 11 സീറ്റുവരെ, എൽഡിഎഫ് 55 മുതൽ 73 വരെ… യുഡിഎഫിന് നേരിയ മുൻതൂക്കം യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകളും നേടിയേക്കാം… കേരളത്തിൽ തൂക്കുമന്ത്രിസഭയ്ക്കും സാധ്യത

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026