ഇടുക്കി: പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ 18-കാരിയുടേതെന്ന് സ്ഥിരീകരിച്ച് പൊലീസ്. യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു.
സുഹൃത്തായിരുന്ന പ്രതി രാജാക്കാട് സ്വദേശി ഖജനപ്പാറ സ്വദേശി നിഷാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാഹം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. മരണം ഉറപ്പാക്കാൻ മുഖത്ത് കല്ലുകൊണ്ട് അടിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു.