BREAKING NEWS

അബുദാബിയിൽ ഒരുമിച്ച് ജോലി, വിവാഹിതനും മൂന്നു മക്കളുടെ പിതാവുമായ മലയാളി യുവാവ് ശ്രീലങ്കൻ യുവതിയെ ​ഗർഭിണിയാക്കിയ ശേഷം നാട്ടിലേക്ക് മുങ്ങി, അന്വേഷിച്ച് തിരുവനന്തപുരത്തെത്തിയ യുവതിയുടെ ​ഗർഭച്ഛിദ്രം നടത്തിയ ശേഷം നാട്ടിലേക്ക് പൊക്കോ പിന്നാലെയെത്തിക്കോളാമെന്ന് യുവാവ്!! പറ്റിക്കപ്പെട്ടെന്ന് മനസിലായ വിദേശവനിത ആത്മ​ഹത്യയ്ക്ക് ശ്രമിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: അബുദാബിയിൽ ഒരുമിച്ച് ജോലി ചെയ്യുന്ന വിദേശ യുവതിയെ ഗർഭിണിയാക്കിയ ശേഷം യുവാവ് നാട്ടിലേക്ക് കടന്നു കളഞ്ഞു. യുവാവിനെ തേടി തലസ്ഥാനത്ത് എത്തിയ വിദേശ വനിത ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശ്രീലങ്കൻ സ്വദേശിനിയാണ് അമിതഡോസിൽ പാരസെറ്റമോൾ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ശ്രീലങ്കൻ യുവതി കഠിനംകുളം സ്വദേശിയായ യുവാവിനെ അന്വേഷിച്ച് തിരുവനന്തപുരത്ത് എത്തിയത്. എയർപോർട്ടിൽ ഇറങ്ങിയ യുവതി ടാക്സിയിൽ കഠിനംകുളത്തെ യുവാവിന്റെ വീട്ടിലെത്തിയെങ്കിലും യുവതിയെ കാണാൻ വീട്ടുകാരോ, യുവാവോ കൂട്ടാക്കിയില്ല.

ഇതോടെ തിരുവനന്തപുരത്തെ ഹോട്ടലിൽ റൂമെടുത്ത യുവതി ഇന്നലെ വൈകിട്ടോടെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഹോട്ടലുകാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ച് വിവരം പോലീസിനോട് പറഞ്ഞത്. ആദ്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. അബുദാബിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന കഠിനംകുളം സ്വദേശിയായ യുവാവും ശ്രീലങ്ക സ്വദേശിനിയും തമ്മിൽ പ്രണയത്തിലായിരുന്നു.

എന്നാൽ യുവതി ഗർഭിണിയാണെന്നറിഞ്ഞ ശേഷം യുവാവ് നാട്ടിലേക്ക് കടന്നു കളഞ്ഞു. യുവാവിനെ തേടി രണ്ടുതവണ യുവതി തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇതിനിടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് യുവതിയുടെ ഗർഭച്ഛിദ്രവും നടത്തി. പിന്നീട് വിവാഹിതനും മൂന്നു മക്കളുടെ പിതാവുമായ യുവാവും കുടുംബവും ചേർന്ന് പിന്നീട് യുവതിയെ നാട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. പിന്നാലെ എത്തിക്കോളാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ യുവാവ് പറഞ്ഞുവിട്ടത്. നാട്ടിലെത്തിയ യുവതി നിരവധി തവണ ഇയാളെ ഫോൺ ചെയ്തെങ്കിലും ഫോൺ എടുത്തിരുന്നില്ല തുടർന്നായിരുന്നു യുവതി തലസ്ഥാനത്ത് എത്തിയത്. യുവതി കഠിനംകുളത്ത് വീട്ടിലെത്തിയെങ്കിലും ഇയാളെ കാണാൻ കഴിഞ്ഞില്ല.

BREAKING NEWS
നട്ടപ്പാതിരായ്ക്ക് 17 കാരൻ ബെൻസ് കാറുമായി ഇറങ്ങിയത് റീൽസ് ഷൂട്ട് ചെയ്യാൻ!! ലൈസെൻസില്ലാതെ പ്രതി സ്ഥിരമായി വാഹനമോടിച്ചിരുന്നു, 104 കി. മീ. വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പോലീസിന്റെ കൈകളിൽ.... അഡീ. ജഡ്ജിക്കെതിരെ കേസ് എടുക്കുന്നതിൽ തുടർനടപടി ഇന്ന്?
26 Oct 2026
BREAKING NEWS
കൈഞരമ്പ് മുറിച്ചു, മുഖത്ത് തലയിണ അമര്‍ത്തിവച്ച നിലയില്‍, മാനസിക വെല്ലുവിളി നേരിടുന്ന 63കാരിയെ കൊന്ന് സഹോദരന്‍ ജീവനൊടുക്കി
26 Oct 2026
BREAKING NEWS
17കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തു, രാത്രിതന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി, പിന്നാലെ ജാമ്യം!! 'പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണം'- ജയബാലകൃഷ്ണൻറെ മക്കൾ
26 Oct 2026
BREAKING NEWS
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍
26 Oct 2026