BREAKING NEWS

കുടുംബ പ്രശ്നത്തെ തുടർന്ന് 20 കാരൻ ജീവനൊടുക്കി, സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് 19 കാരിയും ജീവനൊടുക്കി, യുവാവിന്റെ മരണവിവരമറിഞ്ഞതു മുതൽ യുവതിയെ കാണാനില്ല, തിരച്ചിലിനൊടുവിൽ മറ്റൊരു പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ

· · 1 min read
Share: Copied!

കോതമംഗലം: മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിൽ യുവാവിന്റെ മരണത്തിൽ മനംനൊന്ത് സുഹൃത്തായ യുവതിയും ജീവനൊടുക്കി. വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ചൊവ്വാഴ്ചയാണ് വിജയ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. പിന്നാലെ അമൃതയെ ബുധനാഴ്ച കാണാതായതായി കുട്ടമ്പുഴ പൊലീസിൽ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് അരകിലോമീറ്റർ മാറി മറ്റൊരു പുരയിടത്തിൽ ഇന്നലെ രാവിലെ അമൃതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം സുഹൃത്തിന്റെ വിയോഗത്തിലുള്ള മനോവിഷമത്തിൽ അമൃത ജീവനൊടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വാസുവിന്റെയും ശാരദയുടെയും മകനാണ് വിജയ്. സംസ്കാരം നടത്തി. സഹോദരങ്ങൾ: ബിബുമോൻ, ബിനീഷ്, വിനീത്. അമ്മ ലക്ഷ്മിയുടെ മരണശേഷം മുത്തശ്ശി ദേവയാനിയുടെ സംരക്ഷണയിലായിരുന്നു അമൃത. സഹോദരൻ വിജയ്.

BREAKING NEWS
എൻവിഡിയയുടെ ഓഹരിമൂല്യത്തിലുണ്ടാകുന്ന ഇടിവ് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക, എഐ രംഗത്ത് ചൈനയുമായുള്ള മത്സരത്തിൽ യുഎസിനു മുൻതൂക്കം നിലനിർത്താൻ എൻവിഡിയയുടെ 'തലച്ചോർ' അത്യാവശ്യം!! സ്വന്തം ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ ജെൻസൻ ഹുവാങ്ങിനെ തിരിച്ചെത്തിക്കാൻ ട്രംപിന്റെ ഇട...
27 Nov 2026
BREAKING NEWS
സ്ത്രീയെന്ന വ്യാജേന സമൂഹമാധ്യമത്തിൽ അക്കൗണ്ട് നിർമിച്ച് പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ചു, തന്റെ ന​ഗ്ന ചിത്രങ്ങളെന്നു വിശ്വസിപ്പിച്ച് മറ്റു സ്ത്രീകളുടെ നഗ്നവീഡിയോകൾ അയച്ചു നൽകി, പിന്നാലെ യുവതികളുടെ വീഡിയോകളും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടി- കണ്ണൂർ സ്വദേശി അറസ്റ്റിൽ
27 Nov 2026
BREAKING NEWS
'നിങ്ങൾക്ക് മാനസികനില തെറ്റിയെന്ന് തോന്നുന്നു; ദിവസവും മൂന്നുനേരം നെല്ലിക്കാത്തളം വയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'; ഉണ്ണിത്താന് പാലക്കാട്ടുനിന്ന് നെല്ലിക്ക പാഴ്‌സൽ
26 Nov 2026
BREAKING NEWS
'ചില പൊലീസുകാർ ആവേശത്തോടെ രംഗത്തിറങ്ങിയിട്ടുണ്ട്, എസ്.എഫ്.ഐ പ്രവർത്തകരുടെ വീടുകളിൽ കയറിയിറങ്ങുകയാണ്; ഓർത്തു കളിക്കണം; എല്ലാകാലവും യുഡിഎഫ് സർക്കാരായിരിക്കില്ല': പി.എ. മുഹമ്മദ് റിയാസ്
26 Nov 2026