BREAKING NEWS

വരണ്ട ഭൂമിയിലൂടെ നിനച്ചിരിക്കാത്ത നേരത്ത് ആർത്തിരമ്പി വന്ന അപകടം, മലവെള്ളപ്പാച്ചിലിൽ മരണം അഞ്ചായി, ഇന്ന് കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങൾ കൂടി, കാണാതായ സ്ത്രീക്കായി തിരച്ചിൽ തുടരുന്നു, അപകടത്തിൽപ്പെട്ടത് വിനോദ സഞ്ചാരത്തിനെത്തിയവർ

· · 1 min read
Share: Copied!

മലപ്പുറം: നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട മൂന്നുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. രണ്ടുപേരുടെ മൃതദേഹങ്ങൾ കഴിഞ്ഞരാത്രി തന്നെ കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയെ കൂടി കാണാതായിട്ടുണ്ട്. കൂടുതൽ പേർ ഒഴുക്കിൽപ്പെട്ടോ, അതോ രക്ഷപ്പെട്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് തിരച്ചിൽ ഊർജിതമായി തുടരുകയാണ്.

ഇന്ന് രാവിലെ ആരംഭിച്ച തിരച്ചിലിലാണ് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്. കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശികളായ റഫീഖ്, സജ്ജാദ് എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ കണ്ടെടുത്തത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മങ്ങാടൻ ബസ് ഉടമ കോട്ടക്കൽ മങ്ങാടൻ ഹമീദിന്റെ മകൻ അനസ് (31), തിരൂർ സ്വദേശി മുഹമ്മദ് കുട്ടി(63) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. ടി.കെ. നഗർ വെളുത്തേടത്ത് സഞ്ജയ്ദാസിന്റെ ഭാര്യ സജിതയെ കണ്ടെത്താനായിട്ടില്ല

ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സംഭവസമയത്ത് പുഴയിലോ, പരിസരത്തോ മഴയുണ്ടായിരുന്നില്ല. നിരവധി വിനോദസഞ്ചാരികൾ പുഴയിലുണ്ടായിരുന്ന നേരം അപ്രതീക്ഷിതമായി മലവെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. ക്രമാതീതമായി വെള്ളം ഉയർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വനം ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ അടിയന്തര ഇടപെടലിൽ കുറെപ്പേരുടെ ജീവൻ രക്ഷിക്കാനായി.

വെള്ളം പെട്ടെന്ന് ഇരച്ചെത്തിയതോടെ പലരും ഓടിരക്ഷപ്പെട്ടു. ഒഴുക്കിൽപ്പെട്ട ചിലർ മരക്കൊമ്പിലും പാറപ്പുറത്തും കയറിരക്ഷപ്പെട്ടു. നാട്ടുകാർ കയറിട്ട് ഇവരെ കരയിലെത്തിച്ചു. പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ട്രോമാകെയർ പ്രവർത്തകരും സ്ഥലത്തെത്തി തിരച്ചിലിൽ മുഴുകി. ഇരുട്ടായതോടെ രക്ഷാപ്രവർത്തനവും തിരച്ചിലും ദുഷ്‌കരമായി. ഇവിടെ പുഴയുടെ തീരത്തോ സമീപപ്രദേശങ്ങളിലോ മഴയില്ലെങ്കിലും മുകൾഭാഗത്തെ മഴവെള്ളം നിമിഷങ്ങൾക്കകം പുഴയിൽ ഒഴുകിയെത്തും. ഞായറാഴ്ചയും സഭവിച്ചത് ഇതുതന്നെയാണ്. പുഴയിൽ വെള്ളം ഉയരുന്നതിന്റെ സൂചന ലഭിക്കുന്നതിന് മുൻപുതന്നെ ഒഴുക്ക് ശക്തമായി. അപകടത്തിൽപ്പെടുന്നവരിൽ പ്രദേശവാസികൾ കുറവാണെന്നും പുറത്തുനിന്നെത്തുന്നവരാണ് കൂടുതലെന്നും നാട്ടുകാർ പറയുന്നു.

അതേസമയം കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിൽ കണ്ട് നാട്ടുകാരും വനം വകുപ്പും പെട്ടെന്ന് പുഴയിലുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. അതിനിടെ ഒഴുക്കിൽപ്പെട്ട ചേക്കാട് സ്വദേശികളായ ആറംഗസംഘത്തിൽ പുഴയിൽ കുടുങ്ങിയ നാലുപേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയും ചെയ്തു.

രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. പുറ്റമണ്ണ ഞാറകണ്ടൻ നൗഷാദ് (37), കരുവാരക്കുണ്ട് പുന്നക്കാട് തച്ചുപറമ്പൻ ഷബീർ ബാബു (40), വണ്ടൂർ എലിയക്കോടൻ മുഹമ്മദ് സദുറുൽ (21), കോട്ടക്കുന്ന് കുപ്പനത്ത് ഫർഹാൻ (23), വണ്ടൂർ ചെട്ടിയറമ്മൽ ചാലാർ മിർദ്ദ (39), പുളിയങ്ങോട് നെല്ലിശേരി ഫിറോസ് (43) എന്നിവരാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.

മരിച്ച ഒരാളുടെ മൃതദേഹം പൊട്ടിക്കല്ല് മുട്ടിക്കുണ്ട് നിന്നും മറ്റൊരാളുടേത് ആന്റണിക്കാട് അയനിക്കുണ്ട് ഭാഗത്തുനിന്നുമാണ് കണ്ടെത്തിയത്. പാറക്കെട്ടുകളിൽ ഇടിച്ച് ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു. ഇവർ തിരൂർ സ്വദേശികളാണെന്നാണ് പ്രാഥമിക നി​ഗമനം

നിലമ്പൂർ ഡിവൈ.എസ്.പി. റഫീഖിന്റെ നേതൃത്വത്തിൽ കാളികാവ്, പൂക്കോട്ടുംപാടം പോലീസ് സബ് ഇൻസ്പെക്ടർ വി. മനോജ് കുമാർ, അബ്ദുൾ കരീം എന്നിവരടക്കമുള്ള പോലീസ് സംഘവും ചക്കിക്കുഴി വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചർ ദിവാകരനുണ്ണിയും സംഘവും നിലമ്പൂർ അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നിയന്ത്രിച്ചു.

കൂടെ താമസിച്ചയാൾ മരിച്ചെന്ന് അയൽവാസികളെയും പൊലീസിനെയും അറിയിച്ചു; പോസ്റ്റ്മോർട്ടത്തിൽ വാരിയെല്ലുകൾ പൊട്ടിയതായി കണ്ടെത്തി; ചോദ്യം ചെയ്യലിൽ കുറ്റസമ്മതം; ‘വാങ്ങിവച്ച മദ്യം എടുത്തതിനെ ചൊല്ലിയുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിച്ചു‘

BREAKING NEWS
നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്കിലും പി...
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026