BREAKING NEWS

കൂടെ താമസിച്ചയാൾ മരിച്ചെന്ന് അയൽവാസികളെയും പൊലീസിനെയും അറിയിച്ചു; പോസ്റ്റ്മോർട്ടത്തിൽ വാരിയെല്ലുകൾ പൊട്ടിയതായി കണ്ടെത്തി; ചോദ്യം ചെയ്യലിൽ കുറ്റസമ്മതം; ‘വാങ്ങിവച്ച മദ്യം എടുത്തതിനെ ചൊല്ലിയുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിച്ചു‘

· · 1 min read
Share: Copied!

തിരുവനന്തപുരം: കരമനയിൽ 55കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക് (35)നെ പൊലീസ് അറസ്റ്റ് ചെയ്തു. കരമന പള്ളിത്താനം സ്വദേശി ശ്രീകണ്ഠൻ നായരെയാണ് ബുധനാഴ്ച വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ രൂപക് തന്നെയാണ് ശ്രീകണ്ഠൻ നായരുടെ മരണവിവരം അയൽവാസികളെയും പൊലീസിനെയും അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടത്തിൽ ശ്രീകണ്ഠൻ നായരുടെ വാരിയെല്ലുകൾ പൊട്ടിയതായി കണ്ടെത്തിയതോടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശ്രീകണ്ഠൻ നായർക്കൊപ്പം താമസിച്ചിരുന്ന രൂപകിനെ കാണാനില്ലെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിഴക്കേകോട്ട ഭാഗത്തുനിന്ന് രൂപകിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഒന്നര മാസമായി രൂപക് ശ്രീകണ്ഠൻ നായരുടെ വീട്ടിലാണ് താമസിച്ചിരുന്നത്. രൂപക് വാങ്ങിവെച്ചിരുന്ന മദ്യം ശ്രീകണ്ഠൻ നായർ കഴിച്ചതിനെ തുടർന്നാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026