BREAKING NEWS

ഗണേശ വിഗ്രഹത്തിന് സമീപം ക്യൂആർ കോഡ്, സംഭവമെന്തിന്റെയെന്നറിയാൻ ഉത്സവ കമ്മിറ്റി അംഗങ്ങൾ സ്കാൻ ചെയ്തപ്പോൾ എത്തിയത് അശ്ലീല സൈറ്റിലേക്ക്!! മൂന്ന് യുവാക്കൾ കസ്റ്റഡിയിൽ… ഓരോ സ്കാനിങ്ങിനും 10 മുതൽ 15 രൂപ വരെ ലഭിക്കും, അമ്പലം കൂടാതെ കോളേജിനു മുൻപിലും ക്യൂആർ കോഡ് പതിച്ചതായി മൊഴി

· · 1 min read
Share: Copied!

മുംബൈ: മഹാരാഷ്ട്രയിലെ വാഷിമിൽ ഗണേശോത്സവ പന്തലിൽ സ്ഥാപിച്ച ഗണേശ വിഗ്രഹത്തിന്റെ കാലിനരികിൽ അശ്ലീല വീഡിയോയുടെ ക്യുആർ കോഡ് സ്കാനർ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. 19നും 20നും ഇടയിൽ പ്രായമുള്ള മൂന്ന് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്.

വാഷിം നഗരത്തിലെ കാലെ ഫയൽ മേഖലയിലുള്ള ജയ് ഭവാനി ഗണേഷ് ഉത്സവ് മണ്ഡലിലാണ് സംഭവം. സെപ്റ്റംബർ 18നാണ് വിഗ്രഹത്തിന്റെ കാലിനരികിൽ ക്യുആർ കോഡ് സ്കാനർ സ്ഥാപിച്ച നിലയിൽ ഉത്സവ കമ്മിറ്റി അംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ക്യുആർ കോഡ് സ്കാൻ ചെയ്തപ്പോൾ അശ്ലീല വീഡിയോകളുടെ ലിങ്കുകളടങ്ങിയ ടെലഗ്രാം ഗ്രൂപ്പിലേക്കാണ് എത്തിച്ചേർന്നത്. ഇതോടെ കമ്മിറ്റി അംഗങ്ങൾ ഇക്കാര്യം മുതിർന്ന ഭാരവാഹികളെ അറിയിച്ചു. അവരും ക്യുആർ കോഡ് സ്കാൻ ചെയ്ത് സമാനമായ ഉള്ളടക്കമാണ് കണ്ടെത്തിയത്. തുടർന്ന് വാഷിം സിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു.

വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് സംഘം ഗണേശോത്സവ പന്തലിലെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. അതിൽനിന്നും സെപ്റ്റംബർ 17ന് രാത്രി 11 മണിയോടെ രണ്ട് മോട്ടോർസൈക്കിളുകളിലായി മൂന്ന് യുവാക്കൾ പന്തലിന് സമീപത്തെത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. ഇവരിൽ ഒരാൾ ഗണേശ വിഗ്രഹത്തിന് സമീപത്തെത്തി കാലിനരികിൽ ക്യുആർ കോഡ് സ്കാനർ സ്ഥാപിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പിന്നീട് രണ്ടാമത്തെ യുവാവ് പന്തലിനടുത്തെത്തി സ്കാനർ പരിശോധിക്കുന്നതായും കണ്ടെത്തി. തുടർന്ന് ഇരുവരും മോട്ടോർ സൈക്കിളുകളിലേക്ക് മടങ്ങി പോകുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ മണ്ഡൽ പ്രസിഡന്റ് വാഷിം സിറ്റി പോലീസിൽ അജ്ഞാതർക്കെതിരെ പരാതി നൽകി. തു‌ടർന്ന് പോലീസ് സൂപ്രണ്ട് നികേഷ് ഖത്‌മോഡെയുടെ ശ്രദ്ധയിലുംപ്പെടുത്തി. പിന്നാലെ പരിസര പ്രദേശങ്ങളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് മൂന്ന് യുവാക്കളെയും തിരിച്ചറിഞ്ഞത്. തൻമയ് മുധൽ, യുഗന്ദർ അഫുനെ, സുബോധ് എന്നിവരാണ് പിടിയിലായത്.

ചോദ്യം ചെയ്തപ്പോൾ പണം സമ്പാദിക്കാനാണ് ക്യുആർ കോഡുകൾ സ്ഥാപിച്ചതെന്ന് യുവാക്കൾ പറഞ്ഞതായി സബ് ഡിവിഷണൽ പോലീസ് ഓഫീസർ രാമേശ്വർ പവാർ അറിയിച്ചു. ക്യുആർ കോഡ് സ്കാൻ ചെയ്യുന്നവരെ അശ്ലീല വീഡിയോകളുടെ ലിങ്കുകളുള്ള ടെലഗ്രാം ഗ്രൂപ്പിലേക്ക് എത്തിക്കുകയായിരുന്നു. ഓരോ തവണയും ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ 10 മുതൽ 15 രൂപ വരെ ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു.

വാഷിം നഗരത്തിലെ ഒരു ഹനുമാൻ ക്ഷേത്രത്തിന് സമീപവും ഒരു കോളേജിന് പുറത്തും സമാനമായ ക്യുആർ കോഡ് സ്കാനറുകൾ സ്ഥാപിച്ചിരുന്നതായും ചോദ്യം ചെയ്യലിൽ യുവാക്കൾ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. ഇതോടെ നഗരത്തിലെ മറ്റ് സ്ഥലങ്ങളിലും ഇത്തരം ക്യുആർ കോഡുകൾ സ്ഥാപിച്ചിട്ടുണ്ടോയെന്നതും പോലീസ് പരിശോധിച്ചുവരികയാണ്.

മൂന്ന് പേർക്കുമെതിരെ വാഷിം സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ തിങ്കളാഴ്ച വൈകിട്ട് വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം ക്യുആർ കോഡുകൾ എവിടെ നിന്നാണ് ലഭിച്ചതെന്നും ഓരോ സ്കാനിനും പണം ലഭിക്കുന്ന സംവിധാനം എങ്ങനെയാണ് പ്രവർത്തിച്ചതെന്നും സമാനമായ കോഡുകൾ നഗരത്തിലെ മറ്റ് സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ടോയെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. പ്രതികൾ സമാന ക്യുആർ കോഡുകൾ സ്ഥാപിച്ചതായി മൊഴി നൽകിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026