BREAKING NEWS

പാലം കടക്കുവോളം നാരായണാ… തെരഞ്ഞടുപ്പിന് പിന്നാലെ എൽപിജി സിലിണ്ടർ വില സർവകാല റെക്കോർഡിൽ!! വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപ കൂട്ടി, വോ‌ട്ടിനു പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്തിയില്ല, എൽപിജി വിതരണത്തിലെ നിയന്ത്രണം… ഹോട്ടലുകൾ- തട്ടുകട പ്രവർത്തനം അവതാളത്തിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളമുൾപ്പെടെയുളള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കാൻ കാത്തിരുന്നതുപോലെ എൽപിജി സിലിണ്ടർ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികൾ. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നാണ് റിപ്പോർട്ട്. ഇതോടെ സിലിണ്ടർ വില 3,000 കഴിഞ്ഞു. 3,085 രൂപയാണ് കൊച്ചിയിലെ വാണിജ്യ സിലിണ്ടർ വില.

അതേസമയം തിരുവനന്തപുരത്ത് 3,106 രൂപയായി. കോഴിക്കോട് 3,117.5 രൂപ ആയി. പുതിയ വില വർദ്ധനവ് ഹോട്ടലുകൾക്കും തട്ടുകടകൾക്കുമെല്ലാം ഗുരുതര ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. സിലിണ്ടർ വിലവർധിച്ചത് ഭക്ഷണവിഭവങ്ങളുടെ വില കൂട്ടാൻ ഹോട്ടലുകളെ നിർബന്ധിതരാക്കും. ഏപ്രിൽ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ വില കൂട്ടിയിരുന്നു. ജനുവരി ഒന്നിന് 111 രൂപയും മാർച്ച് ഒന്നിന് 31 രൂപയും മാർച്ച് ഏഴിന് 115 രൂപയും കൂട്ടിയിരുന്നു.

മാത്രമല്ല തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി പശ്ചിമബംഗാൾ, അസം, തമിഴ്‌നാട് തുടങ്ങി സ്വന്തം നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്താത്തതും കേരളത്തിലെ ഹോട്ടൽ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. എൽപിജി വിതരണത്തിലെ നിയന്ത്രണം മൂലം ഒട്ടേറെ ഹോട്ടലുകൾ അടച്ചിട്ടിരുന്നു. അതിനിടെയാണ് ഇടിത്തീപോലെ ഗ്യാസ് വിലക്കയറ്റം. ഗാർഹിക സിലിണ്ടർ വിലയിൽ ഇത്തവണ വർധനയില്ല.

ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ആംബുലൻസിന്റെ ചില്ല് തകർത്ത് പുറത്തേക്കോടി, പേവിഷബാധയേറ്റയാള്‍ ഓടയില്‍ മരിച്ച നിലയില്‍

BREAKING NEWS
പപ്പ വന്നിട്ടുണ്ടെന്ന് പറഞ്ഞ് കെ.ജി. വിദ്യാർഥിനിയെ 8 വയസ്സുകാരൻ ആളില്ലാത്ത ക്ലാസ് മുറിയിലേക്ക് കൂട്ടികൊണ്ടുപോയി, ഇഷ്ടിക, പൂച്ചട്ടി, അലുമിനിയം ഡസ്റ്റ്ബിൻ എന്നിവ എടുത്ത് മർദിച്ചു; തല ബെഞ്ചിലും ഡെസ്കിലും ഇടിച്ചു; ഗുരുതര പരിക്ക്; നിർണ്ണായകമായത് സിസിടിവി റിപ്പോർട്ട്
01 Nov 2026
BREAKING NEWS
പോലീസിനെ വിമർശിച്ച് സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ലൈക്കടിച്ച് തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ; സസ്പെൻഷൻ
01 Nov 2026
BREAKING NEWS
എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല, നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, എനിക്ക് നീ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല, ഇനി എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കൂടെയുണ്ടാകും, നെഞ്ചുപൊട്ടി ഉബൈദ്
01 Nov 2026
BREAKING NEWS
മത്സ്യ വ്യാപാരിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍
01 Nov 2026