BREAKING NEWS

ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ആംബുലൻസിന്റെ ചില്ല് തകർത്ത് പുറത്തേക്കോടി, പേവിഷബാധയേറ്റയാള്‍ ഓടയില്‍ മരിച്ച നിലയില്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ആംബുലൻസിൽ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അക്രമാസക്തനായി പുറത്തേക്കോടിയ രോഗിയെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി രവീന്ദ്രനാണ് മരിച്ചത്.

പേവിഷബാധയേറ്റെന്ന സംശയത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഈഞ്ചക്കലിന് സമീപമായിരുന്നു സംഭവം. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയാണ് രോഗിയുമായി 108 ആംബുലൻസ് നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെട്ടത്. ഈഞ്ചക്കൽ ഭാഗത്തെത്തിയപ്പോൾ രവീന്ദ്രൻ പെട്ടെന്ന് അക്രമാസക്തനാവുകയും ആംബുലൻസിന്റെ ചില്ലുകൾ തകർത്ത് പുറത്തേക്ക് ചാടുകയുമായിരുന്നു.

തടയാൻ ശ്രമിച്ച ജീവനക്കാരെയും പിന്നാലെ വാഹനത്തിലുണ്ടായിരുന്ന ബന്ധുക്കളെയും വെട്ടിച്ച് ഇയാൾ ഓടിമറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ ഓടയിൽ മൃതദേഹം കണ്ടെത്തിയത്. സ്ഥിരമായി തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നയാളാണ് രവീന്ദ്രൻ. നായ്ക്കളിൽ നിന്ന് പോറലോ മറ്റോ ഏറ്റതാകാം പേവിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

BREAKING NEWS
മുന്നിലും പിന്നിലും ലോറി, മധ്യത്തിൽ സ്കൂട്ടർ യാത്രികർ... പിന്നിലുള്ള ലോറി അമിതവേ​ഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച വാഹനമടക്കം മുന്നേപോയ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി...രോ​ഗി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് അതിദാരുണ അന്ത്യം!! മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം വാ​ഹനത്ത...
17 Oct 2026
BREAKING NEWS
മാത്യു കുഴൽനാടന് ഭീഷണി, ‘സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി
17 Oct 2026
BREAKING NEWS
വിവാഹിതനായത് ഒരുമാസം മുൻപ്, ആദ്യ വെബ് സീരീസ് റിലീസ് ചെയ്തത് രണ്ടുദിവസം മുൻപ്... യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ!! മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നി​ഗമനം
17 Oct 2026
BREAKING NEWS
‘ പിടികിട്ടാപ്പുള്ളിയോടെന്ന പോലത്തെ പെരുമാറ്റം; വീടിന്റെ ചുമരിൽ നോട്ടീസ് പതിപ്പിച്ചതിനു പിന്നിൽ ഒറ്റ ലക്ഷ്യം, മാതൃകാപരമായി ജീവിക്കുന്നയാളെ അപമാനിക്കുക; രാഷ്ട്രീയനാടകം‘: പിണറായിക്കെതിരായ ഇഡി സമൻസിനെ വിമർശിച്ച് ഗോവിന്ദൻ
17 Oct 2026