BREAKING NEWS

മസ്ക് ശത്രു പാളയത്തിലേക്ക്? ‘അദ്ദേഹം അങ്ങനെ ചെയ്താൽ, അതിനുള്ള പ്രത്യാഘാതങ്ങൾ അദ്ദേഹം നൽകേണ്ടിവരും’ ട്രംപിന്റെ ഭീഷണി

· · 1 min read
Share: Copied!

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെസ്‌ല മേധാവി ഇലോൺ മസ്‌കും തമ്മിലുള്ള ഭിന്നത ‌അതിന്റെ മൂർദ്ധന്യത്തിലെത്തിയതായി റിപ്പോർട്ട്. മാത്രമല്ല വഷളായ ബന്ധം പരിഹരിക്കാൻ ആഗ്രഹമില്ലെന്ന് ട്രംപും മസ്‌കും ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ഇതിന് പിന്നാലെ ട്രംപ് മസ്‌കിനെതിരെ ഭീഷണിയുടെ സ്വരവുമായെത്തി.

ഇലോൺ മസ്‌ക് ഡെമോക്രാറ്റുകൾക്ക് പിന്തുണ പ്രഖ്യാപിച്ചാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. എൻബിസി ചാനലിനോടായിരുന്നു ട്രംപിന്റെ പ്രതികരണം. മസ്‌കുമായി ഒത്തുതീർപ്പിലെത്താൻ പദ്ധതിയില്ല. ഞാൻ മറ്റ് കാര്യങ്ങളിൽ തിരക്കിലാണ്. അദ്ദേഹത്തോട് സംസാരിക്കാൻ ഉദ്ദേശ്യമില്ല.’ മസ്‌കുമായുള്ള ബന്ധം അവസാനിച്ചെന്ന് കരതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ട്രംപ് വ്യക്തമാക്കുന്നു. പിന്നാലെയായിരുന്നു 2026 ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ മസ്‌ക് ഡെമോക്രാറ്റ് സ്ഥാനാർഥികളുമായുള്ള സഹകരണം സബന്ധിച്ച പ്രതികരണം. ‘അദ്ദേഹം അങ്ങനെ ചെയ്താൽ, അതിനുള്ള പ്രത്യാഘാതങ്ങൾ അദ്ദേഹം നൽകേണ്ടിവരും’ ട്രംപ് പറയുന്നു.

അതേസമയം ട്രംപുമായി പിണങ്ങിയ മസ്‌ക് അമേരിക്കൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണം എന്ന ക്യാംപയിന് പലതരത്തിൽ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ട്രംപിനെ അധികാരത്തിലെത്തിക്കാൻ റിപ്പബ്ലിക്കൻ പാർട്ടിയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന മസ്‌ക് എതിർപാളയത്തിൽ എത്തുയേക്കാവുന്ന സൂചന ലഭിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.

മാത്രമല്ല, മസ്‌കിന്റെ കമ്പനികൾക്ക് അമേരിക്കയിൽ നൽകിയ സർക്കാർ കരാറുകളും സബ്സിഡികളും വെട്ടിക്കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. 22 ബില്യൺ ഡോളറിന്റെ സ്‌പേസ് എക്‌സ് കരാറുകളെ ഉൾപ്പെടെ ട്രംപിന്റെ തീരുമാനം ബാധിച്ചേക്കും. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ചർച്ചകൾ നടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും ട്രംപ് ഇതിനോടകം തള്ളിയിട്ടുണ്ട്. അതേസമയം അമേരിക്കയിൽ നിന്നു നാടുകടത്തപ്പെട്ടാൽ മസ്കിനെ സ്വീകരിക്കാൻ തയാറാണെന്നു റഷ്യ അറിയിച്ചിട്ടുണ്ട്.

തെളിവുകൾ ഇല്ലാതാകുമ്പോൾ ജീവനക്കാർ ജാതി കാർഡ് ഇറക്കുന്നു..!! പെൺകുട്ടികളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കാൻ പൊലീസ് തയ്യാറാകുന്നില്ല..!! തട്ടിപ്പിന് പിന്നിൽ വലിയ സംഘമുണ്ടാകാമെന്ന് കൃഷ്ണകുമാർ

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026