BREAKING NEWS

തെളിവുകൾ ഇല്ലാതാകുമ്പോൾ ജീവനക്കാർ ജാതി കാർഡ് ഇറക്കുന്നു..!! പെൺകുട്ടികളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കാൻ പൊലീസ് തയ്യാറാകുന്നില്ല..!! തട്ടിപ്പിന് പിന്നിൽ വലിയ സംഘമുണ്ടാകാമെന്ന് കൃഷ്ണകുമാർ… ജാതിയമായി ഒന്നിനെയും സമീപിചിട്ടില്ല

· · 1 min read
Share: Copied!

തിരുവനന്തപുരം: തെളിവുകൾ ഇല്ലാതാകുമ്പോൾ ജീവനക്കാർ ജാതി കാർഡ് ഇറക്കുന്നുവെന്ന് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ. താനോ കുടുംബമോ ജാതിയമായി ഒന്നിനെയും സമീപിചിട്ടില്ല. ഈ തട്ടിപ്പ് പെൺകുട്ടികളുടെ മാത്രം ബുദ്ധിയാണെന്ന് തോന്നുന്നില്ല. പിന്നിൽ വലിയ സംഘം ഉണ്ടാകാം.

പെൺകുട്ടികളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കാൻ പൊലീസ് തയ്യാറാകുന്നില്ല. അതിൽ തീരുമാനം ഉണ്ടായാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാകും. പൊലീസ് സേനയെ അടച്ചാക്ഷേപിക്കുന്നില്ല. ഒരു പൊലീസുകാരൻ പക്ഷപാതപരമായി പെരുമാറിയെന്നും കൃഷ്ണകുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം എന്റേതിന് വിരുദ്ധമായതുകൊണ്ടാകാം. ലൈംഗിക ആരോപണം ഉന്നയിക്കുന്നതിന് തെളിവ് കൊണ്ടുവരട്ടെ. തങ്ങളുടെ പക്കൽ ഉള്ള തെളിവുകൾ എല്ലാം പോലീസിന് സമർപ്പിച്ചിട്ടുണ്ട്.

8,83,000 രൂപ തന്നു. ബാക്കി 5 ലക്ഷം രൂപ വീതം മൂന്നുപേരും നൽകാമെന്ന് എഴുതി ഒപ്പിട്ടു നൽകി. ഇനി ഒത്തുതീർപ്പിനില്ല, നിയമപരമായി മുന്നോട്ടു പോകും. മകളുടെ ഭാഗത്തുനിന്ന് നോട്ടകുറവ് ഉണ്ടായിട്ടുണ്ട്. അതുതന്നെയാണ് എത്ര വലിയ തട്ടിപ്പ് നടക്കാനുള്ള കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജി കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരായ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മ്യൂസിയം പൊലീസ്. അറസ്റ്റ് അടക്കമുള്ള നടപടികള്‍ വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും. ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 69 ലക്ഷം രൂപ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും തട്ടിയെടുത്തു എന്ന പരാതിയില്‍ ജീവനക്കാരുടെ യുപിഐ ഇടപാടുകള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

 

ഈ അവസരം മുതലെടുക്കല്ലേ.., കുടുംബത്തിന്റെ ദുഖത്തോടൊപ്പം നിൽക്കണം..! പ്രതിപക്ഷത്തോട് ശിവൻകുട്ടി…, പന്നിക്കെണിയിൽ ഷോക്കേറ്റ് മരണത്തിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കും…

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026