BREAKING NEWS

ജാതി സെന്‍സസ് കൂടുതല്‍ അഴിമതിക്ക് വഴിതെളിക്കും, അവ നടപ്പിലാക്കുന്നത് യോഗ്യതയില്‍ വെള്ളം ചേര്‍ക്കുന്നത് പോലെ, ജാതി സെന്‍സസില്‍ നിന്നും സര്‍ക്കാർ പിന്മാറണമെന്ന് എന്‍എസ്എസ്

· · 1 min read
Share: Copied!

ചങ്ങനാശേരി: ജാതി സെന്‍സസില്‍ നിന്നും സര്‍ക്കാരുകള്‍ പിന്മാറണമെന്നും ജാതി സെന്‍സസ് നടപ്പിലാക്കിയാല്‍ സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് വഴിതെളിക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെ പ്രതിനിധി സഭാമന്ദിരത്തില്‍ നടന്ന 111-ാമത് ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജനറല്‍ സെക്രട്ടറി.

സംവരണത്തിന്റെ പേരില്‍ നല്‍കുന്ന ഇളവുകള്‍ വിദ്യാഭ്യാസ രംഗത്തും തൊഴില്‍രംഗത്തും യോഗ്യതയില്‍ വെള്ളം ചേര്‍ക്കും. ഭരണഘടന അനുശാസിക്കുന്ന തുല്യത ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഉറപ്പാക്കണം. വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വഴങ്ങുകയും അവരുടെ സംഘടിത ശക്തിക്ക് മുന്‍പില്‍ അടിയറപറയുകയും ചെയ്യുന്നതരത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണത്തിനുള്ള മുറവിളിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കെന്നപോലെ മത-സാമുദായിക സംഘടനകള്‍ക്കും ഉണ്ട്. അത് കൃത്യമായും എന്‍എസ്എസ് നിര്‍വഹിച്ചുപോന്നിട്ടുണ്ട്.

സമുദായ നീതിക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള നിലപാടുകള്‍ എന്‍എസ്എസിന് എന്നുമുണ്ടാവും. സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുകയും, നല്ല കാര്യങ്ങളോട് സഹകരിക്കുകയും എന്‍എസ്എസിന്റെ പൊതുനയമാണ്. ഇനിയും അതേനയം തുടരും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നായര്‍ സര്‍വീസ് സൊസൈറ്റിയോടു നല്ല സമീപനം പാലിക്കുന്നുവെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരനിലപാട് ആയിരിക്കും സ്വീകരിക്കുകയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026