തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പെറ്റ് ഷോപ്പ് ഉടമയും ജിം ട്രെയിനറുമാണ് അറസ്റ്റിലായത്. കോവളം സ്വദേശികളായ അനൂപ്, റെജി എന്നിവരാണ് പ്രതികൾ.
വളർത്തുമൃഗങ്ങളെ വിൽക്കുന്ന ഒരു കടയിൽവെച്ചാണ് പ്രതികൾ 16-കാരിയായ വിദ്യാർഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. സ്‌കൂൾ പഠനത്തിനുശേഷമുള്ള ഒഴിവുസമയങ്ങളിൽ വളർത്തുമൃഗങ്ങളെ വിൽക്കുന്ന കടയിൽ ജോലിക്കുനിൽക്കുകയായിരുന്നു പെൺകുട്ടി. ഇവിടെവെച്ചാണ് കടയുടമയും സുഹൃത്തായ ജിം ട്രെയിനറും കൂടി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെകുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ സ്‌കൂൾ അധികൃതർ പോലീസ് സ്‌റ്റേഷനിലും ചൈൽഡ് ലൈനിലും ഇക്കാര്യമറിയിച്ചു.