BREAKING NEWS

തടിതപ്പാൻ നോക്കണ്ട, ഒരു വയസുകാരിയുടെ ശരീരത്തിൽ കുടുങ്ങിയത് സൂചിതന്നെ, പ്രസവ സമയത്താണ് സൂചി ശരീരത്തിൽ തറച്ചത്… കുറ്റക്കാർക്കെതിരെ കർശന നടപടി വേണം- അന്വേഷണ റിപ്പോർട്ടിനെതിരെ കുട്ടിയുടെ പിതാവ്

· · 1 min read
Share: Copied!

പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ കുട്ടിയുടെ കുടുംബം രം​ഗത്ത്. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തന്നെയാണ് സൂചി കയറിയതെന്ന് കുഞ്ഞിന്റെ പിതാവ് കോഴിക്കോട് വെള്ളന്നൂർ സ്വദേശി വിനീഷ് മലയാളം മാധ്യമത്തോട് പ്രതികരിച്ചു.

എൻഐസിയു ബെഡിൽ നിന്നാവും സൂചി തറച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും പിതാവ് പറഞ്ഞു. എന്നാൽ, സംഭവത്തിൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ചികിത്സക്കിടെ ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം ഒരു വർഷത്തോളമാണ് ഏറ്റുമാനൂർ സ്വദേശിനി അഞ്ചുവിന്റെ മകൾ അദ്വിക സൂചിയുമായി ജീവിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ പ്രസവ ചികിത്സ സമയത്താണ് കുട്ടിയുടെ ശരീരത്തിനുള്ളിൽ സൂചി കുടുങ്ങിയതെന്നാണ് കുടുംബം പറയുന്നത്. തുടർന്ന് കഴിഞ്ഞ ജൂലൈയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടന്ന സർജറിയിലൂടെ സൂചി പുറത്തെടുത്തിരുന്നു. ചികിത്സാപിഴവ് ആരോപിച്ച് കുടുംബം പോലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി.

മുഹമ്മദ് റിയാസും വീണാ വിജയനും കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി; ഉത്തരവ് തിരഞ്ഞെടുപ്പിൽ വ്യാജസത്യവാങ്മൂലം നൽകിയെന്നാരോപിച്ച് നെയ്യാറ്റിൻകര സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജിയെ തുടർന്ന്

 

BREAKING NEWS
മലയ്ക്കപ്പാറ വിനോദയാത്രയ്ക്കിടെ ബസിൽനിന്ന് വീണ് യാത്രക്കാരന് പരിക്ക്; യാത്രക്കാരന്റെ പരാതി പരിഗണിക്കുന്നതിലും ആവശ്യമായ സഹായം നല്കുന്നതിലും വീഴ്ച, കെഎസ്ആർടിസി ; 45,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ
03 Nov 2026
BREAKING NEWS
കടയിൽ അതിക്രമിച്ചുകയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ചു; കാലുകൾ കെട്ടിയിട്ട് കവർച്ചാശ്രമം, നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടാനൊരുങ്ങി അക്രമി, പിടികൂടി പോലീസിലേൽപ്പിച്ചു
03 Nov 2026
BREAKING NEWS
മാപ്പ്......... മോശം കൂട്ടുകെട്ടില്‍പ്പെട്ടുപോയി, കണ്ണിൽ മുളകുപൊടി വിതറി വയോധികന്റെ സ്വർണമാല കവർന്നു, 19കാരൻ അറസ്റ്റിൽ
03 Nov 2026
BREAKING NEWS
"എന്റെ അപ്പോഴത്തെ ആവശ്യത്തിനായിരുന്നു, ഞാൻ പറഞ്ഞല്ലോ മോള് പറയില്ല, അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയാം... ഞാനും നീയും മരിച്ചാലും ഇത് പുറത്ത് പോകരുത്",  16 കാരിയെ പീഡിപ്പിച്ച കേസിൽ നിയാസ് ജൗഹരി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്!! ഹബീബിയ ഇസ്ലാമിക് അക്കാദമി അടച്ചുപൂട്ടി, മറ്റു കു‌ട...
03 Nov 2026