BREAKING NEWS

പിടിച്ചുകയറി; കനത്ത ഇടിവിന് പിന്നാലെ സ്വർണവിലയിൽ ശക്തമായ തിരിച്ചുവരവ്; സംസ്ഥാനത്ത് പവന് ₹1,920 വർധിച്ചു

· · 1 min read
Share: Copied!

അമേരിക്കൻ സാമ്പത്തിക വിപണിയിലെ മാറ്റങ്ങളും ആഗോള ഓഹരി വിപണിയിലെ തിരിച്ചുവരവും ട്രഷറി ബോണ്ട് യീൽഡിലുണ്ടായ കുറവും സ്വർണവിപണിക്ക് പുതിയ ഉണർവ് നൽകി. തുടർച്ചയായ ഇടിവുകൾക്കുശേഷം അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ശക്തമായി തുടരുന്ന സാഹചര്യത്തിലും സ്വർണം മികച്ച തിരിച്ചുവരവ് നടത്തിയത് വിപണിയിലെ ശ്രദ്ധേയമായ മാറ്റമാണ്. വാൾസ്ട്രീറ്റ് ഓഹരികൾ താഴ്ന്ന നിലവാരത്തിൽനിന്ന് തിരിച്ചുകയറിയതും അമേരിക്കൻ ട്രഷറി യീൽഡിലുണ്ടായ കുറവും പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ആശങ്കകളിൽ വന്ന അയവും സ്വർണത്തിന് അനുകൂലമായി. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള താൽപര്യം വീണ്ടും വർധിക്കുന്ന സൂചനകളാണ് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയിൽ ഒരുവേള 3,425 ഡോളർ വരെ താഴ്ന്ന സ്വർണം ശക്തമായി തിരിച്ചുകയറി നിലവിൽ 3,583 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടായ ഈ തിരിച്ചുകയറ്റം സ്വർണവിപണിയിൽ വീണ്ടും പ്രതീക്ഷകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
രൂപയുടെ വിനിമയ നിരക്ക് ഡോളറിനെതിരെ 92.45 നിലവാരത്തിലാണ്. രൂപയുടെ വിനിമയ നിരക്കിലെ മാറ്റങ്ങളും അന്താരാഷ്ട്ര സ്വർണവിലയിലെ മുന്നേറ്റവും കേരളത്തിലെ ആഭ്യന്തര വിപണിയിലും വലിയ പ്രതിഫലനമുണ്ടാക്കിയിരിക്കുകയാണ്.

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ₹240 വർധിച്ച് ₹11,540 ആയി. ഒരു പവന് ₹1,920 വർധിച്ച് ₹92,320 ആയി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ₹195 വർധിച്ച് ₹9,440 ആയും 14 കാരറ്റിന് ₹155 വർധിച്ച് ₹7,395 ആയും 9 കാരറ്റിന് ₹95 വർധിച്ച് ₹4,770 ആയും ഉയർന്നു.

14 കാരറ്റിന് ഒരു ഗ്രാമിന് ₹7,395-ഉം 8 ഗ്രാമിന് ₹59,160-ഉം, 9 കാരറ്റിന് ഒരു ഗ്രാമിന് ₹4,770-ഉം 8 ഗ്രാമിന് ₹38,160-ഉം ആണ്. ഇന്നത്തെ നിരക്കിൽ 22 കാരറ്റ് സ്വർണത്തിന് ₹240-ന്റെയും 18 കാരറ്റിന് ₹195-ന്റെയും 14 കാരറ്റിന് ₹155-ന്റെയും 9 കാരറ്റിന് ₹95-ന്റെയും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളിക്ക് ഒരു ഗ്രാമിന് ₹165-ഉം 10 ഗ്രാമിന് ₹1,650-ഉം ആണ് നിരക്ക്.

വൻ ഇടിവിനുശേഷം ഉണ്ടായ ഈ തിരിച്ചുവരവ് സ്വർണവിപണിയിൽ പുതിയൊരു ദിശാബോധം നൽകുന്നുണ്ടെങ്കിലും അമേരിക്കയിൽ നിന്നുള്ള സാമ്പത്തിക കണക്കുകൾ, ഡോളറിന്റെ ചലനങ്ങൾ, ബോണ്ട് യീൽഡ്, ആഗോള ഓഹരി വിപണികളുടെ പ്രകടനം എന്നിവ വരും ദിവസങ്ങളിലും സ്വർണവിലയുടെ ഗതിയെ നിർണയിക്കുമെന്നാണ് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ ചൂണ്ടിക്കാണിക്കുന്നത്.

BREAKING NEWS
ക്യാമറ ഓണാക്കി പോക്കറ്റിലോ ഇരുമുടിക്കെട്ടിലോ ഒളിപ്പിക്കും; ശബരിമലയിൽ അയ്യപ്പവിഗ്രഹത്തിന്റെ രഹസ്യ ചിത്രീകരണം വ്യാപകം, കർശന നടപടിക്ക് നിർദ്ദേശം; പിടിക്കപ്പെട്ടാൽ അറസ്റ്റ്, ഫോണും പിടിച്ചെടുക്കും!
26 Nov 2026
BREAKING NEWS
ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിൽ ഒരാളെയും കോടതി ശിക്ഷിച്ചിട്ടില്ല, പക്ഷേ, അവരാരും ഇന്ന് ഭൂമിയിൽ ജീവനോടെയില്ല... കണക്ക് പറയേണ്ടത് പറഞ്ഞുതന്നെ തീർക്കും!! ജഡ്ജിക്ക് നല്ല തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാം, തടവുശിക്ഷ നൽകി ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യം ഇല്ലാതാക്കാമെന്നു കരുതി സങ്കൽപ്പത്തോണിയിൽ യ...
26 Nov 2026
BREAKING NEWS
'ഫോണിന്റെ പാസ്കോഡ് കൈമാറണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോണുകൾ തുറക്കാനാവുന്നില്ല; സർക്കാരിന്റെ ആവശ്യം ഹൈക്കോടതിയിൽ, നിയമവശം പരിശോധിക്കാൻ അമിക്കസ് ക്യൂറി
26 Nov 2026
BREAKING NEWS
വയറ്റിൽ സ്വയം കത്തി കുത്തിയിറക്കി, കഴുത്തും കൈയും മുറിച്ചു; ബെംഗളൂരുവിൽ 40-കാരന്റെ ആത്മഹത്യാശ്രമം; നില അതീവഗുരുതരം
26 Nov 2026