BREAKING NEWS

ലിവ് ഇന്‍ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു, മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊന്ന് യുവതിയും കാമുകനും, നാടുവിട്ട് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

· · 1 min read
Share: Copied!

ബെംഗളൂരു: ലിവ് ഇന്‍ ബന്ധത്തെ എതിർത്തിന്റെ പേരിൽ മാതാപിതാക്കളെയും സഹോദരിയെയും യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ബെംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപം സിഗേഹള്ളിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന സോമസുന്ദരം, മുത്തുലക്ഷ്മി, സുപ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്. സോമസുന്ദരം-മുത്തുലക്ഷ്മി ദമ്പതിമാരുടെ മകളായ ശ്വേതയും കാമുകൻ കെന്നത്തും ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. ശ്വേതയ്ക്ക് കെന്നത്തുമായി പ്രണയബന്ധമുണ്ടായിരുന്നു.

ഇരുവരും വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ശ്വേതയുടെ മാതാപിതാക്കൾ ഈ ബന്ധത്തെയും തീരുമാനത്തെയും ശക്തമായി എതിർത്തു. ഈ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം കഴിഞ്ഞ ദിവസം വൈകുന്നേരം സുഹൃത്തിനൊപ്പം വീട്ടിലെത്തിയ ശ്വേത, കത്തി ഉപയോഗിച്ച് മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം പ്രതികൾ രണ്ടുപേരും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അപ്പാർട്ട്‌മെന്റിൽ നിന്ന് ബഹളം കേട്ടെത്തിയ അയൽവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. കെ.ആർ പുരം പോലീസ് ഉടൻ സംഭവസ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ പിടികൂടുന്നതിനായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

BREAKING NEWS
കുട്ടികളെ ഒഴിവാക്കിയാൽ നിന്നെ സ്വീകരിക്കാം... നിവേദ്യ മറച്ചു പിടിച്ച മാർട്ടിനിലേക്ക് പോലീസിനെ എത്തിച്ചത് ആ വാട്‌സ്ആപ്പ് ചാറ്റ്!! മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്നിറങ്ങി, പിന്നാലെ മക്കളെ കാണാനില്ലെന്ന് പറഞ്ഞ് യുവതി അയൽ വീടുകളിലെത്തി....
30 Oct 2026
BREAKING NEWS
സ്വർണ്ണവില 4,000 ഡോളറിന് താഴേക്ക്; 2013 ആവർത്തിക്കുമോ? ഉപഭോക്താക്കൾക്ക് ദീർഘകാല ആശ്വസിക്കാമോ? വിപണിക്ക് മുന്നിലെ പുതിയ വെല്ലുവിളികൾ
30 Oct 2026
BREAKING NEWS
സ്വന്തമായി ഫോണില്ല, അമ്മയുടെ ഫോണിലെ ഇൻസ്റ്റാഗ്രാം വഴി യുവാവുമായി പരിചയമുണ്ടായിരുന്നതായി സൂചന!! സ്കൂളുവിട്ടെത്തിയ ശേഷം കുളിക്കാനെന്നു പറഞ്ഞ് 15 കാരി റൂമിലേക്കു പോയി, ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ജനലിലൂടെ നോക്കിയ സഹോദരൻ കണ്ടത് ജീവനൊടുക്കിയ പെൺകുട്ടിയെ...
30 Oct 2026
BREAKING NEWS
ജോലി സ്ഥലത്തെത്തി ഭാര്യയുടെ തലയില്‍ കമ്പിവടികൊണ്ടടിച്ചു, പിന്നാലെ സ്വയം വെടിവച്ച് മരിച്ച് യുവാവ്
30 Oct 2026