BREAKING NEWS

‘പത്ത് പന്ത്രണ്ട് കുട്ടികള്‍ അവിടെ ഉണ്ടായിരുന്നു; ഏഴ് പത്തിനുള്ള ബസ് കാത്തു നില്ക്കുകയായിരുന്നു; വണ്ടി വരുന്നതിന് രണ്ട് മിനിറ്റ് മുന്‍പാണ് അപകടം; എന്റെ കൂടെയുണ്ടായിരുന്ന മൂന്ന് കുട്ടികളെ മാറ്റാൻ പറ്റി‘: കൊട്ടാരക്കര അപകട സ്ഥലത്തുണ്ടായിരുന്ന യുവതി

· · 1 min read
Share: Copied!

കൊട്ടാരക്കര : അമിത വേഗതയിലാണ് അപകടത്തില്‍പ്പെട്ട വാഹനം വന്നതെന്ന് കൊട്ടാരക്കര വാഹനാപകടത്തിന് ദൃക്‌സാക്ഷിയായ യുവതിയുടെ വെളിപ്പെടുത്തൽ. പെട്ടെന്ന് വാഹനം ബസ്സ്റ്റോപ്പിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

പത്ത് പന്ത്രണ്ട് കുട്ടികള്‍ അവിടെ ഉണ്ടായിരുന്നു. എന്റെ കൂടെ രണ്ട് മൂന്ന് കുട്ടികളുണ്ടായിരുന്നു. അവരെ മാറ്റാന്‍ പറ്റി. അതുകൊണ്ട് ഞങ്ങള്‍ രക്ഷപെട്ടു. ബാക്കിയുള്ളവരെ ടിപ്പര്‍ വന്ന് ഇടിച്ചു. അതിലെ മണ്ണെല്ലാം അവരുടെ ദേഹത്തായിപ്പോയി. ഏഴ് പത്തിന് ഒരു ബസുണ്ട് . അതിന് പോകുന്ന കുട്ടികളായിരുന്നു. വണ്ടി വരുന്നതിന് രണ്ട് മിനിറ്റ് മുന്‍പാണ് അപകടം നടക്കുന്നത് – അവര്‍ പറഞ്ഞു.

കൊട്ടാരക്കര നീലേശ്വരം മുക്കോണിമുക്കില്‍ ടിപ്പര്‍ ലോറി അപകടത്തില്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. മണ്ണ് കയറ്റിവന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ടിപ്പറിനടിയില്‍ പെട്ടവരെ പുറത്തെടുത്തത്.

പരുക്കേറ്റ അഞ്ചുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. രാവിലെ ഏഴേ കാലോടെയാണ് അപകടമുണ്ടായത്. പത്താംക്ലാസുകാരന്‍ പാര്‍ഥിപന്‍, അധ്യാപകനായ ഹരിലാല്‍, കെഎസ്ആര്‍ടിസി മെക്കാനിക്കായ അജയ്കുമാര്‍ എന്നിവരാണ് മരിച്ചത്.

‘ടിപ്പർ ഡ്രൈവർക്ക് ലൈസൻസില്ല; വിദേശത്തുനിന്നും ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്;; വാഹനത്തിന് 17 വർഷം പഴക്കം; ജിപിഎസ് സംവിധാനം വിച്ഛേദിച്ച നിലയിൽ; മുൻപും നിയമലംഘനങ്ങളുടെ പേരിൽ വാഹനം പിടിയിലായിട്ടുണ്ട്; വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്തു‘: കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ആർടിഒ

BREAKING NEWS
വെള്ളാപ്പള്ളി സംഘപരിവാര്‍ പ്രചരണങ്ങള്‍ ഏറ്റുപിടിക്കുന്നു, എസ്എന്‍ഡിപി നേതാക്കള്‍ ഹിന്ദുത്വവര്‍ഗീയതയുടെ പ്രചാരകരായി മാറുകയാണ്, തുറന്ന സംവാദത്തിന് തയ്യാറാണെന്ന് പി ജയരാജന്‍
30 Oct 2026
BREAKING NEWS
"ഇയാളെ നോക്കൂ, ഇയാളുടെ ശരീരം ഒട്ടും ശരിയായ അവസ്ഥയിലല്ല... നിങ്ങൾ അറപ്പുളവാക്കുന്ന ഒരാളാണ്, ശരീരപ്രകൃതി ഒന്ന് ശരിയാക്കിയെടുക്കൂ, കാണാൻ തന്നെ വല്ലാത്ത കോലമാണ്,"... ആരോഗ്യപ്രശ്നങ്ങൾ കാരണമാണോ പ്രചാരണ പരിപാടികളിൽനിന്ന് പിന്മാറിയതെന്നു ചോദിച്ച മാധ്യമപ്രവർത്തകനെ പരിഹസിച്ച് ട്രംപ്
30 Oct 2026
BREAKING NEWS
കുട്ടികളെ ഒഴിവാക്കിയാൽ നിന്നെ സ്വീകരിക്കാം... നിവേദ്യ മറച്ചു പിടിച്ച മാർട്ടിനിലേക്ക് പോലീസിനെ എത്തിച്ചത് ആ വാട്‌സ്ആപ്പ് ചാറ്റ്!! മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്നിറങ്ങി, പിന്നാലെ മക്കളെ കാണാനില്ലെന്ന് പറഞ്ഞ് യുവതി അയൽ വീടുകളിലെത്തി....
30 Oct 2026
BREAKING NEWS
സ്വർണ്ണവില 4,000 ഡോളറിന് താഴേക്ക്; 2013 ആവർത്തിക്കുമോ? ഉപഭോക്താക്കൾക്ക് ദീർഘകാല ആശ്വസിക്കാമോ? വിപണിക്ക് മുന്നിലെ പുതിയ വെല്ലുവിളികൾ
30 Oct 2026