BREAKING NEWS

‘എന്റെ വ്യക്തി ജീവിതത്തെ പ്രതികൂലമായി ബാധിക്കും‘: കൂടത്തായി കേസിലെ ജോളിയുടെ ഹർജി; ‘അണലി’ വെബ് സീരീസിന് താൽക്കാലിക വിലക്ക്

· · 1 min read
Share: Copied!

കൊച്ചി: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി നൽകിയ ഹർജിയിൽ ‘അണലി’ വെബ് സീരീസിന് താൽക്കാലിക വിലക്ക്. എറണാകുളം മുൻസിഫ് കോടതിയാണ് വെബ് സീരീസിന്റെ പ്രദർശനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്.

വെബ് സീരീസിലെ പ്രധാന കഥാപാത്രത്തിന് താനുമായി ഏറെ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയെ സമീപിച്ചത്. കഥാപാത്രത്തിന്റെ രൂപത്തിലും കഥാസന്ദർഭങ്ങളിലുമുള്ള സാദൃശ്യം തന്റെ വ്യക്തിജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ജോളിയുടെ വാദം.

ഹർജി പരിഗണിച്ച കോടതി ജോളിയുടെ വാദങ്ങൾ കണക്കിലെടുത്താണ് ‘അണലി’ വെബ് സീരീസിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വാദങ്ങൾ പരിഗണിച്ച ശേഷമായിരിക്കും തുടർനടപടികളിൽ കോടതി തീരുമാനമെടുക്കുക.

 

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026