BREAKING NEWS

​ദാ, പിന്നെയും ലോക്കപ്പ് പൂട്ടാൻ മറന്നു; കൊല്ലത്ത് കഞ്ചാവ് കേസ് പ്രതി പൊലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി

· · 1 min read
Share: Copied!

കൊല്ലം: ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നതോടെ കഞ്ചാവ് കേസ് പ്രതി കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. അഷ്ടമുടി കൽപ്പടിക്കൽ സ്വദേശി അബ്ദുൽ സലാമാണ് രക്ഷപ്പെട്ടത്. മോഷണം, കഞ്ചാവ് കടത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയായ ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷന്റെ ഔദ്യോഗിക വിവരങ്ങൾ കേരള പൊലീസിന്റെ സൈറ്റിലും ലഭ്യമാണ്.

ഈ മാസം ജില്ലയിൽ ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്ന് പ്രതി രക്ഷപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. സെപ്റ്റംബർ മൂന്നിന് മോഷണക്കേസിൽ കരുതൽ കസ്റ്റഡിയിലെടുത്ത എഴുകോൺ പുത്തൻനട സ്വദേശി വൈജേഷ് (23) കുണ്ടറ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽനിന്ന് രക്ഷപ്പെട്ടിരുന്നു. ലോക്കപ്പ് തുറന്ന് പുറത്തിറങ്ങിയ വൈജേഷിനായി മൂന്ന് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്.

ആ സംഭവം നടന്ന് ആഴ്ചകൾ പിന്നിടുന്നതിനിടെയാണ് വീണ്ടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ലോക്കപ്പ് പൂട്ടുന്നതിൽ പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് പ്രതി രക്ഷപ്പെടാൻ ഇടയാക്കിയതെന്നാണ് വിവരം.

‘നിയമം ദുർബലമല്ല; എത്ര ഉന്നത പദവിയിലിരിക്കുന്നവരായാലും നിയമത്തിനു മുന്നിൽ എല്ലാവരും തുല്യർ; ഡിജിപിമാർക്കും ചീഫ് സെക്രട്ടറിമാർക്കും മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിമാർക്കും വരെയുള്ള സന്ദേശമാണിത്’: ടോമിൻ ജെ. തച്ചങ്കരിയുടെ അപ്പീലിൽ ഹൈക്കോടതി

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026