കൊച്ചി: ഇൻസ്റ്റഗ്രാമിൽ 40 കാരിക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപിച്ച് പതിനേഴുകാരനെ സമപ്രായക്കാരായ വിദ്യാർഥികളും പ്രതികളിലൊരാളുടെ അമ്മയും ചേർന്നു മർദിച്ചു. എളമക്കരയിലെ വീട്ടിലേക്കു വിളിച്ചുവരുത്തി പ്ലസ് ടു വിദ്യാർഥിയായ പതിനേഴുകാരനെ നാൽപതുകാരിയും ഇവരുടെ മകനായ പതിനേഴുകാരനും സുഹൃത്തുക്കളും ചേർന്നു മർദിക്കുകയായിരുന്നു. സംഭവത്തിൽ നാൽപതുകാരിയെയും പ്രായപൂർത്തിയാകാത്ത നാലു പേരെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം നാൽപതുകാരിയായ സ്ത്രീയാണു മർദനത്തിനു പ്രേരിപ്പിച്ചതെന്നാണു പരാതി. ഇവർ വിദ്യാർഥിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മർദനത്തിൽ പതിനേഴുകാരൻറെ സ്വകാര്യഭാഗങ്ങളിലടക്കം പരുക്കേറ്റിട്ടുണ്ട്. മർദന ദൃശൃങ്ങൾ പ്രതികൾ വാട്സാപ് വഴി പ്രചരിപ്പിച്ചിക്കുകയും ചെയ്തു.