BREAKING NEWS

പൈസ ചോദിക്കുന്നത് മാത്രമാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം, വല്ലപ്പോഴും വിഡിയോ കോൾ‍ ചെയ്യും, അച്ഛനെ കാണാന്‍ പോയപ്പോള്‍ അമ്മ കൂടെയുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, രേണു സുധിയുമായി യാതൊരു ബന്ധവുമില്ലെന്ന് കിച്ചു

· · 1 min read
Share: Copied!

അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കൊല്ലം സുധിയുടെ മകൻ കിച്ചു സുധി. അച്ഛന്റെ അപകടക വാർത്ത അറിഞ്ഞ ശേഷം അച്ഛനെ കാണാൻ പോയപ്പോൾ അമ്മയായ രേണു സുധി തനിക്കൊപ്പമില്ലായിരുന്നുവെന്ന് കിച്ചു പറഞ്ഞു. ഇപ്പോൾ രേണുവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വല്ലപ്പോഴും പൈസ ചോദിക്കുന്നത് മാത്രമാണ് ആകെയുള്ള ബന്ധമെന്നും കിച്ചു വെളിപ്പെടുത്തി.

“ഞാൻ അതിൽ പറഞ്ഞി‍ട്ടില്ല അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന്. പിന്നെ അമ്മയുമായുള്ള ഒരു കോൺടാക്ട് എന്താണെന്ന് വച്ചാൽ ആകെ എന്തെങ്കിലും പൈസ ചോദിക്കുന്നത് മാത്രമാണ്. വേറെയൊരു കോൺടാക്ടും ഇല്ല ഞങ്ങൾ തമ്മിൽ. ഇടയ്ക്ക് വല്ലപ്പോഴും വിഡിയോ കോൾ‍ ചെയ്യും. എന്നിട്ട് ആരെയെങ്കിലും ഒക്കെ കാണിച്ചു തരും. എന്നിട്ട് പറയും ഇപ്പോൾ തരാടാ, അതേ ഉളളൂ കോൺടാക്ട്”.- കിച്ചു സുധി പറഞ്ഞു.അച്ഛന് അപകടം പറ്റിയതിറഞ്ഞ് വീട്ടിൽ നിന്നും തിരിച്ചപ്പോൾ കൂടെ ഉണ്ടായിരുന്നവരുടെ പ്രവൃത്തി തന്നെ ഞെട്ടിച്ചിരുന്നുവെന്ന് കിച്ചു കഴിഞ്ഞ ദിവസം വിഡിയോയിലൂടെ പറഞ്ഞിരുന്നു.

‘‘കാലിന്റെ വിരല് തൊട്ട് ശരീരം മുഴുവൻ തണുത്തുപോയി. ആ സമയത്ത് എന്തൊക്കെയാ നടന്നതെന്ന് പോലും എനിക്കറിയില്ല.
ആരൊക്കെയോ ചേർന്ന് എന്നെ വണ്ടിയിൽ കയറ്റി പൊയ്ക്കൊണ്ടിരിക്കുവാ. അനൂപേട്ടനൊക്കെ ചേർന്ന് എന്നെ കളിപ്പിക്കുവാണോ എന്നൊക്കെ ആ സമയത്ത് ഞാൻ ചിന്തിക്കുന്നുണ്ട്. അവിടെ ചെന്നാലെ ഒരു സമാധാനം കിട്ടൂ. പക്ഷേ ഇവർ കാറിൽ അടിച്ചുപൊളിയാണ്. അന്നു തൊട്ട് ഒന്നിനോടും എനിക്ക് ഇപ്പോഴും പ്രതികരിക്കാൻ പറ്റുന്നില്ല. വല്ലാത്തൊരു അവസ്ഥയിലായിപ്പോയെന്ന് കിച്ചു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രേണുവിനെതിരെ സൈബര്‍ ആക്രമണമുണ്ടായത്.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026