BREAKING NEWS

‘അത് ട്രംപിന്റെ വെറും സ്വപ്നം മാത്രം’!! ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടുവെന്ന ട്രംപിന്റെ അവകാശ വാദം തള്ളി ഇറാൻ പരമോന്നത നേതാവ്, ആണവ ചർച്ചയ്ക്കുള്ള ക്ഷണം നിരസിച്ച് ഇറാൻ

· · 1 min read
Share: Copied!

ടെഹ്‌റാൻ: അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ചു തള്ളി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. അതു ട്രംപിന്റെ സ്വപ്നം മാത്രമാണെന്നായിരുന്നു ഖാംനഇയുടെ പരിഹാസം. ഒരു രാജ്യത്തിന് ആണവ വ്യവസായം എന്താകണമെന്നും വേണ്ടെന്നും പറയാൻ ട്രംപിന് എന്ത് അവകാശമെന്നും ഖാംനഇ ചോദിച്ചു.

ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ ബോംബുകൾ വർഷിച്ചുവെന്നും അവ പൂർണ്ണമായും ഇല്ലാതാക്കിയെന്നും കഴിഞ്ഞാഴ്ച ട്രംപ് ആവർത്തിച്ച് പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം. ഇതിനു പിന്നാലെ ആണവ വിഷയത്തിൽ ചർച്ചയ്ക്കുള്ള ട്രംപിന്റെ ക്ഷണം ഖാംനഇ നിരസിച്ചു. ജൂണിൽ ഇറാനും യുഎസും അഞ്ചു വട്ടം ചർച്ചകൾ പൂർത്തിയാക്കിയപ്പോഴായിരുന്നു യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണം ഇറാനിലെ ആണവകേന്ദ്രങ്ങളിലേക്ക് നടത്തിയത്. ഈ ആക്രമണത്തിൽ ആണവകേന്ദ്രങ്ങളെല്ലാം തകർത്തെന്നായിരുന്നു ട്രംപ് അവകാശപ്പെട്ട് രം​ഗത്തെത്തിയത്.

അതേസമയം ഖാംനഇയുടെ ഈ പ്രതികരണത്തിന് പിന്നാലെ ഐക്യരാഷ്ട്രസംഘടനയുടെ ആണവ നിരീക്ഷണ സംഘടനയായ ഐഎഇഎയുമായുള്ള സഹകരണ കരാർ റദ്ദാക്കിയതായി ഇറാൻ സ്ഥിരീകരിച്ചു. ഐഎഇഎയുമായി സെപ്റ്റംബറിൽ ഒപ്പുവെച്ച സഹകരണ കരാർ ആണ് റദ്ദാക്കിയത്. ഇറാൻ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ഐക്യരാഷ്ട്രസംഘടന ഇറാനെതിരെ ഉപരോധങ്ങൾ പുനഃസ്ഥാപിച്ചാൽ ഐഎഇഎയ്ക്ക് തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ പരിശോധന പുനരാരംഭിക്കാൻ അനുവദിക്കുന്ന കരാർ അവസാനിപ്പിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ പറഞ്ഞിരുന്നു.

ഈയൊരു അവകാശ വാദം എന്നു തീരുമോയെന്തോ? യുദ്ധം നിർത്തിയില്ലെങ്കിൽ 200% തീരുവ!! പിന്നെയൊരിക്കലും അമേരിക്കയുമായുള്ള വ്യാപാരം മോഹിക്കണ്ട- എന്റെ ആ ഭീഷണിയിൽ ഇന്ത്യയും പാക്കിസ്ഥാനും വീണു, ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിൽ തകർന്നു വീണത് 7 വിമാനങ്ങൾ – ട്രംപ്

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026