BREAKING NEWS

അത് ലോഡ്ഷെഡിങ്ങ് ഒന്നുമല്ല ഓവർലോഡ് ആകുമ്പോൾ ട്രിപ്പാകുന്നതാ… ഇത് ഒരു മിനിറ്റ് നാല് വീട്ടുകാർ വൈദ്യുതി ഉപയോഗം കുറച്ചാൽ പരിഹരിക്കാവുന്ന ഒന്നാണ്!! സംസ്ഥാനത്ത് നിലവിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല- വൈദ്യുതി മന്ത്രി

· · 1 min read
Share: Copied!

പാലക്കാട്: സംസ്ഥാനത്ത് ഇതുവരെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓവർലോഡ് ആകുമ്പോൾ വൈദ്യുതി തനിയെ നിലയ്ക്കുന്ന (ട്രിപ്പ്‌ ആകുന്ന) സാഹചര്യമാണ് ഇപ്പോഴുള്ളത്, ഇത് ഒരു മിനിറ്റ് നാല് വീട്ടുകാർ വൈദ്യുതി ഉപയോഗം കുറച്ചാൽ പരിഹരിക്കാവുന്ന ഒന്നാണെന്നും മന്ത്രി പറഞ്ഞു. അതുപോലെ അമിത ഉപയോഗം മൂലം ട്രാൻസ്ഫോർമറുകൾ തകരാറിലാകുന്നതും തടസങ്ങൾക്ക് കാരണമാകുന്നു. ഇത് ഒരു സ്വാഭാവിക നിയന്ത്രണം മാത്രമാണെന്നും മന്ത്രി ഒരു മലയാളം മാധ്യമത്തിനോട് പ്രതികരിച്ചു.

അതുപോലെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മന്ത്രി അഭ്യർഥിച്ചു. പ്രത്യേകിച്ചും വൈകുന്നേരത്തെ സമയങ്ങളിൽ ഹീറ്റർ, വാഷിങ് മെഷീൻ തുടങ്ങിയ വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. കൂടാതെ പ്രതിപക്ഷം ഈ കാര്യത്തിൽ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം കടുത്ത വേനലും മഴക്കുറവും മൂലം വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ എസി എന്നത് ആഡംബരമെന്ന നിലയിൽ നിന്ന് മാറി പല വീടുകളിലും അനിവാര്യതയായി മാറിയിരിക്കുകയാണ്. മാത്രമല്ല കരാറുകൾ പുതുക്കുന്നതിൽ കെഎസ്ഇബിക്ക് ഉണ്ടായ വീഴ്ചയും ഈ പ്രതിസന്ധിക്ക് ഒരുകാരണമാണ്. മുൻകൂട്ടി വിവരങ്ങൾ ലഭ്യമായിട്ടും ആവശ്യമായ മുന്നൊരുക്കങ്ങൾ കൃത്യമായി നടന്നില്ല എന്ന വിമർശനവും ഉയരുന്നുണ്ട്.

വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെയാണ് സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് അനുഭവപ്പെടുന്നത്. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒരാഴ്ച മുൻപുതന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിങ് തുടങ്ങിയിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

12 കാരനെ നിര്‍ബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിച്ചു, പിന്നീട് അശ്ലീല വീഡിയോ കാണിച്ച് പീഡനം, എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണി, 22 കാരന്‍ പിടിയില്‍

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026