BREAKING NEWS

12 കാരനെ നിര്‍ബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിച്ചു, പിന്നീട് അശ്ലീല വീഡിയോ കാണിച്ച് പീഡനം, എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണി, 22 കാരന്‍ പിടിയില്‍

· · 1 min read
Share: Copied!

മലയാലപ്പുഴ: 12 വയസുകാരനെ നിർബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിച്ച ശേഷം പീഡിപ്പിച്ച പോക്സോ കേസിൽ പ്രതിയായ യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
ദുരുദ്ദേശത്തോടെ സൗഹൃദം സ്ഥാപിച്ചശേഷമായിരുന്നു കുട്ടിയെ നിർബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തത്.

നാരങ്ങാനം തോന്നിയാമല സ്വദേശി മധുമല ഉന്നതിയിൽ അശ്വിൻരാജ് (22) ആണ് അറസ്റ്റിലായത്.കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവം. കുട്ടിയോട് പരിചയം സ്ഥാപിച്ച ശേഷം ഇയാൾ പലതവണ കഞ്ചാവ് ബീഡി നൽകുകയും വലിക്കാൻ നിർബന്ധിക്കുകയും ചെയ്തു. കുട്ടി ബീഡി ഉപയോഗിച്ചശേഷം ഇയാൾ മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിക്കുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

കുട്ടി എതിർത്തപ്പോൾ ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.ഇയാളുടെ നിർബന്ധത്തെ തുടർന്ന് പലതവണ കഞ്ചാവ് ബീഡി ഉപയോഗിച്ചതോടെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളും കഠിനമായ തലവേദനയുമുണ്ടായി. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ചികിത്സക്കിടെ ഡോക്ടറോടാണ് കുട്ടി കഞ്ചാവ് ഉപയോഗിച്ച കാര്യം പറഞ്ഞത്.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026