BREAKING NEWS

ആ തീരുമാനമെത്തി… പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം!! എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ എന്നതിൽ ഡിജിപി തീരുമാനമെടുക്കും, ആവശ്യമെങ്കിൽ എഫ്ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം

· · 1 min read
Share: Copied!

തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡി നൽകിയ റിപ്പോർട്ട് പ്രകാരം മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം. കേസിൽ ഡിജിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. കൂടാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ എന്നതിൽ ഡിജിപി തീരുമാനമെടുക്കും. ആവശ്യമെങ്കിൽ എഫ്ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം അനുവദിക്കുന്നുണ്ട്.

അതേസമയം പിണറായിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പണം നൽകിയെന്ന ഇടപാടാണ് കേസിനാധാരം. ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കും തുടർന്നുള്ള നടപടികൾക്കും പിന്നാലെ സിഎംആർഎൽ–എക്സാലോജിക് ഇടപാടുകൾ അന്വേഷണ പരിധിയിലെത്തി.

അന്വേഷണ ഏജൻസികളുടെ ആരോപണ പ്രകാരം എക്സാലോജിക്കിന് സിഎംആർഎൽ ഏകദേശം 2.78 കോടി രൂപ നൽകിയെന്നും ഇതിന് ആനുപാതികമായ സേവനങ്ങൾ ലഭിച്ചിട്ടില്ലെന്നും പറയുന്നു. പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇഡി ഈ ഇടപാടുകൾ പരിശോധിച്ചത്. ഇഡി റിപ്പോർട്ട് പ്രകാരം, ഈ പണമിടപാടുകൾക്ക് പിന്നിൽ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് ഏജൻസിയുടെ ആരോപണം.

കൂടാതെ പിണറായി വിജയന് 3.28 കോടി രൂപയുടെ അനധികൃത പ്രതിഫലം ലഭിച്ചതായും വീണ മുഖേനയാണ് പണം കൈമാറിയതായും ഇഡി ആരോപിച്ചു. അതോടൊപ്പം മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് പണമിടപാടുകളും ഹവാല ഇടപാടുകളും നടന്നുവെന്ന ആരോപണവും ഇഡി റിപ്പോർട്ടിലുണ്ട്.

തുടർന്ന് പിഎംഎൽഎയിലെ സെക്ഷൻ 66(2) പ്രകാരം അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും തെളിവുകളും ഉൾപ്പെടുത്തി ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറുകയായിരുന്നു. പിണറായി വിജയൻ, വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. ഡിജിപിക്ക് ലഭിച്ച റിപ്പോർട്ട് പിന്നീട് ആഭ്യന്തര വകുപ്പിലേക്ക് കൈമാറി.

ഇതോടെ റിപ്പോർട്ടിൽ നിയമനടപടി സ്വീകരിക്കാമോ എന്നതിൽ സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. ലഭിച്ച നിയമോപദേശത്തിൽ ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്നും, റിപ്പോർട്ടിൽ കോഗ്നിസിബിൾ കുറ്റം വെളിപ്പെടുന്നുവെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്നും വ്യക്തമാക്കി. ആവശ്യമായ സാഹചര്യത്തിൽ പ്രാഥമിക അന്വേഷണം നടത്താനും നിയമപരമായി സാധിക്കുമെന്ന് അഭിപ്രായം ലഭിച്ചു. ഇതോടെയാണ് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഇപ്പോൾ ആഭ്യന്തര മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. എഫ്ഐആർ വേണമോ, ആദ്യം പ്രാഥമിക അന്വേഷണം മതിയോ എന്നത് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപി തീരുമാനിക്കും.

അതേസമയം, ഇഡി ഉന്നയിച്ച ആരോപണങ്ങൾ പിണറായി വിജയനും മുഹമ്മദ് റിയാസും നിഷേധിച്ചിട്ടുണ്ട്. ഇഡി അന്വേഷണത്തിൽ ആശ്രയിച്ച ചില സിഎംആർഎൽ ഉദ്യോഗസ്ഥരുടെ മൊഴികൾ പിന്നീട് പിൻവലിച്ചതായും സമ്മർദം ചെലുത്തിയാണ് മൊഴിയെടുത്തതെന്ന ആരോപണം ഉദ്യോഗസ്ഥർ ഉന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്.

വീണ്ടും അമേരിക്ക തുനിഞ്ഞിറങ്ങിയാൽ ഞങ്ങൾ യുദ്ധത്തിൻറെ രീതിയങ്ങ് മാറ്റും, മാരകശേഷിയുള്ള പുതിയ ആയുധങ്ങൾ യുദ്ധക്കളത്തിലിറക്കും…ലക്ഷ്യസ്ഥാനങ്ങൾ ഇനിമുതൽ മുൻപത്തേതുപോലെ തന്നെ ആകണമെന്നില്ല- യുഎസിനു മുന്നിൽ മുന്നറിയിപ്പുമായി ഇറാൻ

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026