BREAKING NEWS

വീണ്ടും അമേരിക്ക തുനിഞ്ഞിറങ്ങിയാൽ ഞങ്ങൾ യുദ്ധത്തിൻറെ രീതിയങ്ങ് മാറ്റും, മാരകശേഷിയുള്ള പുതിയ ആയുധങ്ങൾ യുദ്ധക്കളത്തിലിറക്കും…ലക്ഷ്യസ്ഥാനങ്ങൾ ഇനിമുതൽ മുൻപത്തേതുപോലെ തന്നെ ആകണമെന്നില്ല- യുഎസിനു മുന്നിൽ മുന്നറിയിപ്പുമായി ഇറാൻ

· · 1 min read
Share: Copied!

ടെഹ്റാൻ: ഇറാൻ- യുഎസ്- ഇസ്രയേൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ അമേരിക്കയും ഇസ്രയേലും മേഖലയിൽ നിന്നുള്ള തങ്ങളുടെ സാന്നിധ്യം അവസാനിപ്പിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). ഇരു രാജ്യങ്ങളുടെയും സാന്നിധ്യമില്ലാത്ത മേഖലയെ അംഗീകരിക്കാൻ യുഎസും ഇസ്രായേലും തയ്യാറാകണമെന്നും പശ്ചിമേഷ്യയിൽ സംഘർഷം കടുപ്പിച്ചാൽ യുദ്ധത്തിൻറെ രൂപം തന്നെ മാറ്റിയെഴുതുമെന്നും തിങ്കളാഴ്ച ഐആർജിസി മുന്നറിയിപ്പ് നൽകി.

യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയ ഐആർജിസി വക്താവ് ഹുസൈൻ മൊഹെബ്ബി, യുഎസുമായുള്ള തർക്കം രൂക്ഷമായാൽ ഇറാൻ തങ്ങളുടെ ആയുധങ്ങളും സൈനിക തന്ത്രങ്ങളും ആക്രമണ ലക്ഷ്യങ്ങളും മാറ്റുമെന്ന് വ്യക്തമാക്കി. “ഞങ്ങൾ തീർച്ചയായും യുദ്ധത്തിൻറെ രീതി മാറ്റും. മാരകശേഷിയുള്ള പുതിയ ആയുധങ്ങൾ യുദ്ധക്കളത്തിലിറക്കും. ഞങ്ങളുടെ ലക്ഷ്യസ്ഥാനങ്ങൾ ഇനിമുതൽ മുൻപത്തേതുപോലെ തന്നെ ആകണമെന്നില്ല.” മൊഹെബ്ബി വിശദീകരിച്ചു.

അതേസമയം ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ട്രംപ് ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് പ്രതിനിധി മൈക്ക് വാൾട്ട്സ് പറഞ്ഞു. അതേസമയം ഇറാൻ വിഷയത്തിൽ തീരുമാനം കൈക്കൊള്ളാൻ ഗൾഫ് വിദേശകാര്യ മന്ത്രിമാരുമായി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ സുപ്രധാന കൂടിക്കാഴ്ച ഇന്ന് ന്യൂയോർക്കിൽ നടക്കും. ഹ്രസ്വ കാലത്തേക്കാണെങ്കിലും ഇറാനും അമേരിക്കക്കും ഇടയിൽ ഒരു കരാർ അനിവാര്യമാണെന്നും അതിനായുള്ള മധ്യസ്ഥ നീക്കം തുടരുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതുപോലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യെമനിലെ ഹൂതികളുമായി അമേരിക്ക ആശയവിനിമയം നടത്തുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്ന് ഹൂതികൾ അറിയിച്ചതായാണ് ട്രംപ് വെളിപ്പെടുത്തിയത്. ഇതുവരെ സംഘർഷത്തിൽ അമേരിക്ക നേരിട്ട് ഇടപെടാതിരുന്നതിന് ഈ ആശയവിനിമയവും ഒരു കാരണമായതായി റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ ഹൂതി കേന്ദ്രങ്ങൾക്കെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ട്രംപുമായി സംസാരിച്ച് ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കൻ ആക്രമണം ഉൾപ്പെടെയുള്ള സൈനിക സഹായം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഈ ആവശ്യം ട്രംപ് സൈനിക കമാൻഡർമാരുമായി ചർച്ച ചെയ്തതായും സാധ്യതയുള്ള ലക്ഷ്യങ്ങൾ അംഗീകരിച്ച് ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഞായറാഴ്ച ആക്രമണത്തിനായി വിമാനങ്ങൾ തയ്യാറാക്കുന്നതുൾപ്പെടെയുള്ള നടപടികൾ നടന്നിരുന്നുവെങ്കിലും അവസാന നിമിഷം ട്രംപ് സൈനിക നടപടി ഒഴിവാക്കാൻ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം. അതേസമയം അമേരിക്കയും ഇസ്രയേലും മേഖലയിൽ നിന്ന് പിന്മാറണമെന്ന ഐആർജിസിയുടെ പ്രസ്താവന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ സ്വീകരിക്കുന്ന നിലപാടിന്റെ സൂചന കൂടിയാണ്.

യുഎസുമായുള്ള തർക്കം രൂക്ഷമായാൽ ഞങ്ങളുടെ ആയുധങ്ങളും സൈനിക തന്ത്രങ്ങളും ആക്രമണ ലക്ഷ്യങ്ങളും അങ്ങു മാറ്റും, പുതിയ ആയുധങ്ങൾ യുദ്ധക്കളത്തിലിറക്കും- യുഎസിനു മുന്നിൽ മുന്നറിയിപ്പുമായി ഇറാൻ

പേനയ്ക്കും പെൻസിലിനുമൊപ്പം തൂമ്പയും കൂടി എടുക്കാൻ റെഡിയായിക്കോളൂ; ‘കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നല്കും ; എല്ലാ സ്കൂളുകളിലും കതിർ ക്ലബ്’: കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026