BREAKING NEWS

‘കഴിഞ്ഞ സർക്കാർ പിഎംശ്രീയിൽ ഒപ്പുവെച്ചത് മന്ത്രിസഭാ അംഗങ്ങളെ പോലും ഇരുട്ടിൽ നിർത്തി!! 99 കോടിയിലധികം കൈപ്പറ്റിയിട്ടുണ്ട്, ആശയപരമായി എതിർപ്പുണ്ട്, പക്ഷെ പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാർ നിർബന്ധിതരായി, ഒരു വർഗീയ അജണ്ടയും നടപ്പാക്കാൻ സമ്മതിക്കില്ല, പഠിക്കാനായി ഉപസമിതി’- മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിലവിൽ കേരളവും പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ‍പങ്കാളികളാകാൻ ഈ സർക്കാർ നിർബന്ധിതരായി. പക്ഷെ ഒരു വർഗീയ അജണ്ടയും നടപ്പാക്കാൻ സമ്മതിക്കാതെ കരിക്കുലത്തിൽ പൂർണ സ്വാതന്ത്ര്യം ലഭിക്കുംവിധത്തിൽ മാത്രമേ ആ പദ്ധതിയുമായി മുന്നോട്ടുപോവുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച നിലപാട് രൂപീകരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

ഇതുവരെ പിഎം ശ്രീയിൽ 99 കോടി രൂപയിലധികം പണം കേരള സർക്കാരിന് ലഭിച്ചിട്ടുണ്ട്. 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചതിനാൽ അത് തുടരാൻ ഞങ്ങൾ നിർബന്ധിതരാവുകയാണ്. പക്ഷെ, സർക്കാരിനുള്ള അവകാശങ്ങൾ ബലികഴിക്കാതെ എന്തുചെയ്യാൻ പറ്റുമെന്നാണ് ഈ സർക്കാർ പരിശോധിക്കുന്നത്.

പദ്ധതിയിൽ ആശയപരമായ എതിർപ്പുണ്ട്. കരിക്കുലം ഫ്രീഡത്തിൽ കേന്ദ്രം ഇടപെടരുത്, പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിന് നൽകണം എന്നീ കാര്യങ്ങൾ സർക്കാർ മുന്നോട്ടുവെക്കും. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കും. ഇത് പഠിക്കാനായി പൊതുവിദ്യാഭ്യാസമന്ത്രി ഷംസുദ്ദീൻ കൺവീനറും മന്ത്രിമാരായ റോജി എം ജോൺ, പിസി വിഷ്ണുനാഥ്, എം ലിജു എന്നിവർ അംഗങ്ങളായിട്ടുള്ള മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചു. അവർ റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മന്ത്രിസഭാ അംഗങ്ങളെ പോലും ഇരുട്ടിൽ നിർത്തിയാണ് അന്നത്തെ സർക്കാർ പിഎംശ്രീയിൽ ഒപ്പുവെച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്രം നൽകുന്ന പണം നമ്മുടെ അവകാശമാണ്. അത് അവരുടെ ഔദാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രിയദർശിനി’ക്ക് രണ്ടാം ദിനം അള്ള് വച്ച് ജീവനക്കാർ? താത്കാലിക ഡ്രൈവർമാർ എത്തിയില്ല, മാവേലിക്കര ഡിപ്പോയിൽ 17 ഓർഡിനറി ബസുകളിൽ എട്ടും ഓടിയില്ല, മുടങ്ങിയത് അമ്പതോളം ട്രിപ്പുകൾ!! പ്രതിപക്ഷ യൂണിയനുകളിൽപ്പെട്ട ഡ്രൈവർമാർ സൗജന്യയാത്രയ്ക്ക് പാരവെച്ചു- ആരോപണം

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026