BREAKING NEWS

’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്

· · 1 min read
Share: Copied!

ഹൈദരാബാദ്: ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ വിമർശിക്കുകയും കോൺഗ്രസിന്റെ ‘വോട്ട് ചോർ, ഗാഡി ഛോഡ്’ മുദ്രാവാക്യം ഏറ്റെടുക്കുകയും ചെയ്ത യൂറോപ്യൻ സോഷ്യലിസ്റ്റ് നേതാവ് ജിയാക്കോമോ ഫിലിബെക്കിന് മറുപടിയുമായി ഇറ്റാലിയൻ രാഷ്ട്രീയ നേതാവ്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ഫോർസ ഇറ്റാലിയ പാർട്ടിയിലെ നേതാവായ ഡെബോറ ബെർഗാമിനിയാണ് ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യയെന്നും അത്തരമൊരു രാജ്യത്തിന് ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുക്കുന്നത് തീർത്തും അനുചിതമാണെന്നും ബെർഗാമിനി പറഞ്ഞു. സ്വന്തമായ ജനാധിപത്യ സ്ഥാപനങ്ങളും ശക്തമായ നീതിന്യായ വ്യവസ്ഥയുമുള്ള രാജ്യമാണ് ഇന്ത്യ. വിദേശ രാഷ്ട്രീയ നേതാക്കളുടെ ഇത്തരം ഇടപെടലുകൾ അനാവശ്യമാണെന്നും അവർ വ്യക്തമാക്കി.

തെലങ്കാനയിൽ കോൺഗ്രസ് സംഘടിപ്പിച്ച ഭാരത് സമ്മിറ്റിൽ സംസാരിക്കവെയാണ് യൂറോപ്യൻ സോഷ്യലിസ്റ്റ് പാർട്ടി സെക്രട്ടറി ജനറലായ ജിയാക്കോമോ ഫിലിബെക്ക് രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള പ്രചാരണത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. ‘ഒരാൾക്ക് ഒരു വോട്ട്’ എന്ന ജനാധിപത്യ തത്വം സംരക്ഷിക്കാനാണ് രാഹുൽ ഗാന്ധി പോരാടുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുൻപ് ആയിരക്കണക്കിന് ആളുകൾ രാംലീല മൈതാനത്തേക്ക് നടത്തിയ മാർച്ച് ജനാധിപത്യം സംരക്ഷിക്കാൻ ജനങ്ങൾ മുന്നോട്ടുവരുന്നതിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിപക്ഷത്തിന്റെ ‘വോട്ട് ചോർ, ഗാഡി ഛോഡ്’ (വോട്ട് മോഷ്ടാവേ, കസേര ഒഴിയൂ) എന്ന മുദ്രാവാക്യവും ഫിലിബെക്ക് ആവർത്തിച്ചു. ഇന്ത്യയിൽ ജനാധിപത്യം ആക്രമണം നേരിടുകയാണെന്നും അതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമൊപ്പം നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക നീതി, മനുഷ്യാവകാശം, കാലാവസ്ഥാ നീതി എന്നിവയ്ക്കായി പ്രവർത്തിക്കുന്ന ആഗോള പുരോഗമന സഖ്യത്തിന്റെ ഭാഗമാണ് കോൺഗ്രസെന്നും കൂട്ടിച്ചേർത്തു.

ഫിലിബെക്കിന്റെ പരാമർശങ്ങൾക്കെതിരെ ബി.ജെ.പി കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ വിദേശ നേതാവിന് എന്താണ് അവകാശമെന്ന് ബി.ജെ.പി നേതാക്കൾ ചോദിച്ചു. വിദേശികൾക്ക് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്നും കോൺഗ്രസ് വിദേശ രാഷ്ട്രീയക്കാരെ രാജ്യത്തെ രാഷ്ട്രീയ ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈൻ ആരോപിച്ചു. വിദേശ നേതാക്കൾക്ക് ഇന്ത്യയുടെ ജനാധിപത്യത്തെ പരിഹസിക്കാൻ കോൺഗ്രസ് അവസരമൊരുക്കുകയാണെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷൻ എൻ. രാമചന്ദർ റാവുവും കുറ്റപ്പെടുത്തി.

ഫിലിബെക്കിന്റെ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി ചിരിക്കുകയും കൈയടിക്കുകയും ചെയ്തതിനെയും കേന്ദ്രമന്ത്രി കിരൺ റിജിജു വിമർശിച്ചു. ഒരു വിദേശി ഇന്ത്യയെ അപമാനിക്കുമ്പോൾ ആരെങ്കിലും ചിരിക്കുന്നത് കണ്ടിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

മനുഷ്യരെ ആക്ഷേപിക്കുക എന്നത് ചിലരുടെ സ്വാഭാവ വൈകൃതമാണ്, അതൊരു ലൈസന്‍സ് ആയി കൊണ്ടു നടക്കരുത്, ജി സുധാകരനെതിരെ എം ശിവപ്രസാദ്

BREAKING NEWS
മനുഷ്യരെ ആക്ഷേപിക്കുക എന്നത് ചിലരുടെ സ്വാഭാവ വൈകൃതമാണ്, അതൊരു ലൈസന്‍സ് ആയി കൊണ്ടു നടക്കരുത്, ജി സുധാകരനെതിരെ എം ശിവപ്രസാദ്
16 Nov 2026
BREAKING NEWS
'ഒരു ബുള്ളറ്റ് പ്രൂഫ് കവചവും രക്ഷിക്കില്ല, വെടിവെച്ചുകൊല്ലും; അതിനായി മുംബൈയിൽ 200 പേർ തയ്യാറായി നില്ക്കുന്നു'; അമിതാഭ് ബച്ചനും അഭിഷേകിനും വധഭീഷണിയുമായി ഗുണ്ടാത്തലവൻ ഗോൾഡി ധില്ലൻ
16 Nov 2026
BREAKING NEWS
മൃതദേഹം സ്ട്രച്ചറില്‍ കൊണ്ടുപോകാമെന്ന് അറിയിച്ചിരുന്നു, മഞ്ച കയറ്റിയാല്‍ വാതില്‍ അടക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞിട്ട് കേള്‍ക്കാന്‍ പോലും തയ്യാറായില്ല, മുണ്ടേരിയിലെ ആംബുലന്‍സ് വിവാദത്തില്‍ വിശദീകരണവുമായി ഡ്രൈവര്‍
16 Nov 2026
BREAKING NEWS
ബാറുകളില്‍ നൃത്തം ചെയ്യാനോ പാട്ട് കേള്‍ക്കാനോ പാടില്ലയെന്ന് പറയാന്‍ കഴിയുമോ??ഡിജെ പാര്‍ട്ടികളെ മാത്രം എന്തിനാണ് ലക്ഷ്യമിടുന്നത്, ഹോട്ടലില്‍ മദ്യവില്‍പ്പനയ്ക്ക് എതിര്‍പ്പില്ല. ഡിജെ പാര്‍ട്ടിക്ക് മാത്രം നിയന്ത്രണമാണോ?? - ഹൈക്കോടതി
16 Nov 2026