BREAKING NEWS

കരമന കൊലപാതക കേസ്: പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി; ആസൂത്രിതമായി നടത്തിയ കൊലപാതകം തന്നെയാണെന്ന് ക്രൈംബ്രാഞ്ച്; ബ്രെയിൻ മാപ്പിംഗ് അടക്കം നിർണായകമായി

· · 1 min read
Share: Copied!

തിരുവനന്തപുരം: കരമന കാലടി കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരെ കൊലപ്പെടുത്തിയ കേസിൽ പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ ശക്തമായ തെളിവുകളുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കൊലപാതകം പോലെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് മേൽക്കോടതിയാണെന്ന പ്രോസിക്യൂഷന്റെ നിലപാടും കോടതി ശരിവെച്ചു. ​താൻ തികച്ചും നിരപരാധിയാണെന്നും കേസിൽ മനഃപൂർവം കുടുക്കിയതാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളിക്കളഞ്ഞു. കോടികൾ വിലമതിക്കുന്ന തറവാട് സ്വത്തുക്കൾ തട്ടിയെടുക്കാൻ പ്രതി ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

​കേരളത്തെ നടുക്കിയ കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പര പുറത്തുവന്നതിനു പിന്നാലെയാണ് തലസ്ഥാനത്തെ കൂടത്തിൽ കുടുംബത്തിലെ ദുരൂഹമരണങ്ങളിലും ബന്ധുക്കൾ സംശയമുന്നയിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ 15 വർഷത്തിനിടെ കുടുംബത്തിലെ ഏഴുപേരാണ് ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചത്. തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ, 2017 ൽ നടന്ന ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും രവീന്ദ്രൻ നായരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വർഷങ്ങൾ നീണ്ട നിഗൂഢതകൾക്കൊടുവിലാണ് 2017 ൽ ജയമാധവൻ നായർ കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന്റെ കാര്യസ്ഥനായ രവീന്ദ്രൻ നായരെ ഈ മാസം 13 ന് പോലീസ് അറസ്റ്റ് ചെയ്തത്. കൂടം കുടുംബത്തിൽ വിവിധ കാലഘട്ടങ്ങളിലായി ദുരൂഹ സാഹചര്യത്തിൽ ഏഴ് പേർ കൊല്ലപ്പെട്ട സംഭവങ്ങൾ വലിയ ചർച്ചയായിരുന്നു. മുഖ്യപ്രതിയായ കാര്യസ്ഥൻ രവീന്ദ്രൻ നായർക്കൊപ്പം അനില്‍, സാജു എന്നിവരും കൊലപാതകത്തിൽ പങ്കാളികളാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. 2017 ലെ ജയമാധവൻ നായരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങളും ബ്രെയിൻ മാപ്പിംഗ് പരിശോധനയുമാണ് കേസിൽ നിർണായക വഴിതിരിവായത്. സ്വത്ത് മുഴുവൻ കൈവശപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജയമാധവനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. തല ചുമരിൽ ഇടിച്ചും കടിച്ചും പരിക്കേൽപ്പിച്ച ശേഷം, ഗുരുതരമായ അവസ്ഥയിലായ ഇയാളെ അടുത്ത ദിവസമാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും ജയമാധവൻ നായർ മരണപ്പെട്ടിരുന്നു. കൂടം കുടുംബത്തിലെ ദുരൂഹ മരണങ്ങൾ ചുരുളഴിക്കുന്നതിനുള്ള അന്വേഷണം ഊർജിതമായത് ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയ്ക്ക് പിന്നാലെയാണ്.

 

BREAKING NEWS
'തിരിച്ചുവരുന്നത് വെറുമൊരു പത്മജ, തുറന്നിട്ട വാതിൽപ്പടിയിലേക്ക് കാലെടുത്തുവയ്ക്കും മുൻപേ തിരുത്തി പറയേണ്ട ചില രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്, അതെല്ലാം തിരുത്തിപറഞ്ഞു തന്നെ വേണം പ്രവേശനോത്സവം!! ആങ്ങളയും പെങ്ങളും വീട്ടിലാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് പ്രാർത്ഥിക്കാൻ അസുഖം വന്ന് കിടപ്പല്ലല്ലോയെന്നും പറഞ്ഞ...
20 Nov 2026
BREAKING NEWS
ഹോം നഴ്‌സിന് 15,000 മുതൽ 30,000 രൂപ വരെ ശമ്പളം നൽകാമെന്ന് പറഞ്ഞ് വിവിധ വീടുകളിൽ ജോലിക്ക് നിയോഗിച്ചു, വീട്ടുകാരിൽനിന്ന് ശമ്പളം കൈപ്പറ്റി തട്ടിപ്പ്; 22കാരി പിടിയിൽ
20 Nov 2026
BREAKING NEWS
അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ ഒന്നൊന്നായി അടച്ചുമാറ്റി, പകരം അതേ മോഡൽ മുക്കുപണ്ടം കൊണ്ടുവച്ചു; മണിക്കടവിൽ വീട്ടുജോലിയ്ക്ക് നിന്ന വീട്ടിൽ നിന്നും 31 പവൻ കവർന്ന സ്ത്രീ അറസ്റ്റിൽ; നിർണ്ണായകമായത് ഫോണിലെ ചിത്രങ്ങൾ
20 Nov 2026
BREAKING NEWS
ക്ഷേമപെന്‍ഷന്‍ ആവശ്യപ്പെട്ട് നിരന്തരം ഭീഷണി, ഒടുവില്‍ മുത്തശ്ശിയെ കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കില്‍ കെട്ടി ഡാമില്‍ തള്ളി, മകനും കൊച്ചുമകനും അറസ്റ്റില്‍
20 Nov 2026