BREAKING NEWS

ഭർതൃ വീട്ടിൽ നിന്ന് സ്വർണവും പണവുമായി ആൺ സുഹൃത്തിനൊപ്പം പോയെന്നു സംശയിക്കുന്ന മരുമകളുടെ മരണം അതിക്രൂരമായി!! ദർഷിതയുടെ വായിൽ ബലമായി ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി വൈദ്യുതി കടത്തിവിട്ട് പൊട്ടിച്ചു, മരണം ഉറപ്പാക്കിയ ശേഷം മുഖം ഇടിച്ച് വികൃതമാക്കി

· · 1 min read
Share: Copied!

കണ്ണൂർ: കല്യാട്ടെ വീട്ടിൽനിന്നു സ്വർണവുമായി ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞെന്ന് സംശയിക്കുന്ന മരുമകൾ ദർഷിതയെ (22) കർണാടകയിൽ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദർഷിതയെ ആൺസുഹൃത്തായ സിദ്ധരാജു (22) കൊലപ്പെടുത്തിയത് അതിക്രൂരമായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇന്നലെയാണ് ദർഷിതയെ കർണാടക സാലിഗ്രാമിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ദർഷിത. കൊലയ്ക്കു പിന്നാലെ പ്രതി സിദ്ധരാജുവിനെ സാലിഗ്രാം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ലോഡ്ജിൽവച്ച് ദർഷിതയും സിദ്ധരാജുവും തമ്മിൽ തർക്കമുണ്ടായതായി പോലീസ് പറയുന്നു. തുടർന്ന് സിദ്ധരാജു, ദർഷിതയുടെ വായിൽ ബലമായി ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി വൈദ്യുതി കടത്തിവിട്ട് പൊട്ടിക്കുകയായിരുന്നു. ദർഷിത കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കിയ സിദ്ധരാജു ഇവരുടെ മുഖം ഇടിച്ച് വികൃതമാക്കുകയുമായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ണൂർ കല്യാട്ടെ വീട്ടിൽനിന്ന് 30 പവൻ സ്വർണവും നാലുലക്ഷം രൂപയും കവർച്ച പോയത്. വീട്ടുടമയായ സുമതി മരണാനന്തര ചടങ്ങിലും ഇളയ മകൻ സൂരജ് ജോലിക്കും പോയതായിരുന്നു. ഇതിനിടെ മരുമകൾ ദർഷിത കുട്ടിക്കൊപ്പം കർണാടകയിലെ സ്വന്തം വീട്ടിലേക്കും പോയപ്പോഴായിരുന്നു മോഷണം നടന്നത്. ദർഷിത തന്നെയാകാം സ്വർണം കവർന്നതെന്നായിരുന്നു പോലീസിന്റെ നിഗമനം. തുടർന്നു ദർഷിതയെ ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചിരുന്നു.

മോഷണക്കേസിൽ അന്വേഷണം ആരംഭിച്ച പോലീസിന് വീട്ടിലേക്ക് പുറത്തുനിന്നാരും അതിക്രമിച്ചു കടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ദർഷിതയുടെമേൽ സംശയം ഉയർന്നത്. ഇതിനു പിന്നാലെയാണ് ദർഷിത കൊല്ലപ്പെട്ട വിവരം കർണാടക പോലീസ് ഇരിട്ടി പോലീസിനെ അറിയിച്ചത്.കുട്ടിയെ കർണാടകയിലെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് ദർഷിത ആൺസുഹൃത്തിനൊപ്പം ലോഡ്ജിലേക്ക് പോയതെന്നാണ് പോലീസ് കണ്ടെത്തൽ.

കണ്ണൂരിൽ പട്ടാപ്പകൽ വീട്ടിൽ നിന്ന് 30 പവനും അഞ്ച് ലക്ഷം രൂപയും കവർന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്, മകന്റെ ഭാര്യ കര്‍ണാടകയിലെ ലോഡ്ജില്‍ ക്രൂരമായി കൊല്ലപ്പെട്ടനിലയില്‍, കൊലപാതകത്തിൽയുവതിയുടെ ആൺ സുഹൃത്ത് കസ്റ്റഡിയിൽ?

 

BREAKING NEWS
ചേരാനല്ലൂർ അപകടക്കേസ്: 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന അധ്യാപകൻ ; ജിജോ ജെയിംസിന് സസ്പെൻഷൻ
29 Oct 2026
BREAKING NEWS
"ഞാൻ ആദ്യം അദ്ദേഹത്തിന്റെ നിതംബമാണ് ശ്രദ്ധിച്ചത്, അത് അതിശക്തമായിരുന്നു, തോളുകൾക്ക് ഉരുക്ക് കഷ്ണം പോലെയുള്ള കരുത്തുണ്ട്"- സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശരീരത്തെക്കുറിച്ച് വീണ്ടും പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ്, എപ്‌സ്റ്റീനെ വർഷങ്ങൾക്കു മുൻപേ ക്ലബ്ബിൽനിന്ന് പുറത്താക്കി- വിശദീകരണം
29 Oct 2026
BREAKING NEWS
പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കെത്തിയത് മദ്യലഹരിയില്‍, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, പിടിഎ പ്രസിഡന്റിനെ ഇറക്കിവിട്ടു
29 Oct 2026