BREAKING NEWS

കല്ല്യാണിയുടെ ശരീരത്തിൽ ചില പാടുകൾ?, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ

· · 1 min read
Share: Copied!

കൊച്ചി: മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ മരിച്ച കുട്ടിയുടെ പിതാവിൻറെ അടുത്ത ബന്ധു പോലീസ് കസ്റ്റഡിയിൽ. എറണാകുളം പുത്തൻകുരിശ് പോലീസ് ആണ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യുന്നത്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പോലീസിന് നൽകിയ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

അതേസമയം കൊലപാതകത്തിന് അമ്മ സന്ധ്യക്കെതിരെ ചെങ്ങമനാട് പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിൻറെ വീട് ഉൾപ്പെടുന്ന പുത്തൻ കുരിശ് പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്യുന്നതിനു ആലോചിക്കുന്നത്. കുട്ടിയുടെ ശരീരത്തിലെ ചില പാടുകൾ കണ്ടെത്തിയതടക്കമുള്ള കാര്യങ്ങളാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പോലീസിന് നൽകിയ വിവരം. ഇതുസംബന്ധിച്ച് പുത്തൻകുരിശ് പോലീസ് അന്വേഷണം നടത്തും. ചോദ്യ ചെയ്യലിലടക്കം കൂടുതൽ വിവരങ്ങൾ ലഭ്യമായശേഷമായിരിക്കും കേസെടുക്കുക. ഉടൻ തന്നെ പുത്തൻകുരിശ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം.

പുരുഷന്മാരോടൊപ്പം മദ്യപിക്കുന്നത് സഹിക്കുന്നില്ലെങ്കിൽ നീയൊക്കെ അടുക്കളയിൽ പോയി ഭക്ഷണമുണ്ടാക്കി ജീവിക്കൂ… സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സുഹൃത്തിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി- കോടതിയിൽ കുറ്റം സമ്മതിച്ച് യുവതി

BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026
BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026
BREAKING NEWS
ആദ്യ ഭർത്താവ് ഒന്നര വർഷം മുൻപ് മരിച്ചു, രണ്ടാം വിവാഹം 11 ദിവസങ്ങൾക്കു മുൻപ് വീട്ടുകാരുടെ സാന്നിദ്ധ്യമില്ലാതെ വർക്കല സ്വദേശിയുമായി, യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
31 Oct 2026
BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026