കൊച്ചി: കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക് സമീപത്തെ കുറ്റിക്കാടിനുള്ളിൽ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്ത് പരിക്കേറ്റ പാടുകളുണ്ട്.
തമിഴ്നാട് സ്വദേശി അരുൺരാജിന്റേതാണ് മൃതദേഹമെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കൊലപാതകമെന്ന സംശയത്തിലാണ് പോലീസ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മരണകാരണം വ്യക്തമല്ല. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തും സമീപപ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തി. മരണത്തിലേക്ക് നയിച്ച സാഹചര്യം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.






