BREAKING NEWS

ഹോസ്റ്റലിൽ നിന്ന് വിളിച്ചിറക്കി പെട്രോളൊഴിച്ച് തീകൊളുത്തി; ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവ് അറസ്റ്റിൽ; യുവതിയുടെ നില ഗുരുതരം

· · 1 min read
Share: Copied!

കൊച്ചി: കാക്കനാട് ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവതിയെ പുറത്തേക്ക് വിളിച്ചിറക്കി ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശിനി ജയശ്രീ (42)ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. പത്തനംതിട്ട സ്വദേശിയായ ഭർത്താവ് അനിൽകുമാറിനെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി ഒമ്പതോടെ എൻ.ജി.ഒ. ക്വാർട്ടേഴ്സിന് സമീപം അമ്പാടിമൂലയിലെ സ്വകാര്യ ഹോസ്റ്റലിന് മുന്നിലായിരുന്നു സംഭവം. ഹോസ്റ്റലിൽ താമസിച്ചിരുന്ന ജയശ്രീയെ പുറത്തേക്ക് വിളിച്ചിറക്കിയ അനിൽകുമാർ കൈയിൽ കരുതിയിരുന്ന കാനിലെ പെട്രോൾ ശരീരത്തിലും മുഖത്തും ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ജയശ്രീയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി തീ അണയ്ക്കുകയും ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റ ജയശ്രീ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിനിടെ അനിൽകുമാറിനും കൈയിൽ പൊള്ളലേറ്റു.

സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച അനിൽകുമാറിനെ നാട്ടുകാർ തടഞ്ഞുനിർത്തി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് പൊലീസ് തെളിവുകൾ ശേഖരിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.

ജയശ്രീ അനിൽകുമാറിന്റെ രണ്ടാം ഭാര്യയാണെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിലുണ്ടായിരുന്ന തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലെ പാർക്കിങ് വിഭാഗത്തിൽ താത്കാലിക ജീവനക്കാരനാണ് അനിൽകുമാർ. അതേ ആശുപത്രിയിൽ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞാണ് ജയശ്രീയെ ഹോസ്റ്റലിൽ താമസിപ്പിച്ചതെന്ന് താമസക്കാർ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങളും ഇരുവരും തമ്മിലുള്ള മുൻവൈരാഗ്യവും പൊലീസ് പരിശോധിച്ചുവരികയാണ്.

`പറയിപ്പിച്ചു`; സ്വകാര്യ സ്പോൺസർമാരുടെ ചിലവിൽ വിദേശയാത്രകൾ, കാർ; വിവാദയാത്രകളിൽ കുടുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും; സുതാര്യത ചോദ്യം ചെയ്ത് പ്രതിപക്ഷം

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026