BREAKING NEWS

`പറയിപ്പിച്ചു`; സ്വകാര്യ സ്പോൺസർമാരുടെ ചിലവിൽ വിദേശയാത്രകൾ, കാർ; വിവാദയാത്രകളിൽ കുടുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും; സുതാര്യത ചോദ്യം ചെയ്ത് പ്രതിപക്ഷം

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകൾക്ക് സ്വകാര്യ വ്യക്തികളുടെയോ സുഹൃത്തുക്കളുടെയോ സഹായം ലഭിക്കുന്നുവെന്ന ആരോപണങ്ങൾ ചർച്ചയായതോടെ സർക്കാരിനെതിരെ പ്രതിപക്ഷ വിമർശനം ശക്തമാകുന്നു. മുഖ്യമന്ത്രിയായ ശേഷം വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയും മന്ത്രിമാരുടെ വിദേശയാത്രകളും ആഡംബരവാഹന ഉപയോഗവുമാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രധാന വിവാദങ്ങൾ.

മുഖ്യമന്ത്രി വി.ഡി. സതീശൻ മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താൻ ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തതാണ് ഏറ്റവും ഒടുവിൽ വിവാദമായത്. കരിപ്പൂരിലേക്ക് സാധാരണ വിമാന സർവീസുകൾ ലഭ്യമല്ലാത്തതിനാലാണ് അടിയന്തര യാത്രയ്ക്കായി ചാർട്ടേഡ് വിമാനം ഉപയോഗിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചിരുന്നു. സർക്കാരിന്റെ അഭ്യർഥന പരിഗണിച്ച് സ്വകാര്യ വിമാനം സൗജന്യമായി ലഭിച്ചതാണെന്നും സംസ്ഥാന സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടായിട്ടില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയത്.

എന്നാൽ ഔദ്യോഗിക ആവശ്യത്തിനുള്ള യാത്രയ്ക്ക് സ്വകാര്യമായി വിമാനം ലഭിച്ചതിലെ സുതാര്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. യാത്രയ്ക്ക് ആരാണ് ചെലവ് വഹിച്ചതെന്നും സൗജന്യമായി വിമാനം നൽകിയ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ വിവരങ്ങൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്നുമാണ് വിമർശനം. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാർ വാടകയ്ക്കെടുത്തിരുന്ന ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള മുഖ്യമന്ത്രിയുടെ മുൻ യാത്രകളും നേരത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ആശുപത്രിയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണാനാണ് യാത്രയെന്ന ആരോപണം ഉയർന്നപ്പോൾ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്താനായിരുന്നു യാത്രയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

ഇതിനിടെ മന്ത്രി കെ.എം. ഷാജി സുഹൃത്തിന്റെ ആഡംബര റേഞ്ച് റോവർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചതും വിവാദമായി. സർക്കാർ നമ്പറും ഔദ്യോഗിക കൊടിയും ഉപയോഗിച്ചുള്ള സ്വകാര്യ വാഹനയാത്രയെ സി.പി.എം. വിമർശിച്ചു. കെ.പി.സി.സി. പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ വാഹന ഉപയോഗത്തെ ന്യായീകരിച്ച് രംഗത്തെത്തുകയും ചെയ്തു.

മന്ത്രിമാരുടെ വിദേശയാത്രകളും ഇതിനിടെ ചർച്ചയായി. സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മന്ത്രി രമേശ് ചെന്നിത്തല സുഹൃത്തിന്റെ ചെലവിൽ അമേരിക്കയിലേക്ക് പോയെന്ന ആരോപണം ഉയർന്നു. ഭാര്യയ്ക്കൊപ്പം മന്ത്രി ഒ.ജെ. ജനീഷ് ഒമാനിലേക്ക് നടത്തിയ യാത്രയും വിവാദമായി. ഇത്തരം സ്വകാര്യ യാത്രകൾക്ക് സർക്കാർ ഖജനാവിൽനിന്ന് പണം ചെലവഴിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകൾക്ക് സ്വകാര്യ വ്യക്തികളിൽനിന്ന് ലഭിക്കുന്ന സൗജന്യങ്ങളുടെയും സ്‌പോൺസർഷിപ്പുകളുടെയും സുതാര്യത സംബന്ധിച്ച ചോദ്യങ്ങളാണ് ഇതോടെ രാഷ്ട്രീയ ചർച്ചയിൽ ഉയരുന്നത്. അതേസമയം, യാത്രകൾക്ക് സർക്കാർ പണം ചെലവാക്കിയിട്ടില്ലെന്ന വിശദീകരണമാണ് ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉയരുന്നത്.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026