BREAKING NEWS

മൂന്നുപേർ മരിച്ച അതേ റോഡിൽ റീൽസ് എടുക്കാൻ യുവാവിന്റെ അഭ്യാസം, പിന്നാലെ വന്നവർ വീഡിയോ പകർത്തി MVDയ്ക്ക് അയച്ചു; കിട്ടി എട്ടിന്റെ പണി; ’ഡ്രൈവിങ് ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യും’

· · 1 min read
Share: Copied!

കാക്കനാട്: അർധരാത്രി, കഴിഞ്ഞയാഴ്ച മൂന്ന് ജീവനുകൾ പൊലിഞ്ഞ അതേ റോഡിൽ സ്റ്റിയറിങ് വെട്ടിച്ച് യുവാവിന്റെ കാർ അഭ്യാസം… ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി റീൽസാക്കാനായിരുന്നു പദ്ധതി. എന്നാൽ പിന്നാലെയെത്തിയ വാഹനത്തിലെ യാത്രക്കാർ പകർത്തിയ വീഡിയോ എല്ലാം തകർത്തു. ഒടുവിൽ മോട്ടോർ വാഹനവകുപ്പിന്റെ വിളിയും നടപടിയും. സിയാൽ അത്താണി എക്സ്പ്രസ് വേയിൽ അപകടകരമായി കാറോടിച്ച ഇൻഫോപാർക്ക് ജീവനക്കാരനാണ് അധികൃതരുടെ നടപടിക്ക് മുന്നിൽ കുടുങ്ങിയത്.

വാഹനാപകടത്തിന്റെ നടുക്കം മാറുംമുൻപാണ് അതേ റോഡിൽ വീണ്ടും കാർ അഭ്യാസം അരങ്ങേറിയത്. കഴിഞ്ഞദിവസം രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. ഇൻഫോപാർക്കിലെ സോഫ്റ്റ്‌വെയർ എൻജിനിയറായ അഖിൽരാജും സംഘവുമാണ് വിജനമായ റോഡിലൂടെ കാർ അതിവേഗത്തിൽ വെട്ടിച്ചോടിച്ചത്.

അഭ്യാസപ്രകടനം സംഘത്തിലെ ഒരാൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇതിനിടെ പിന്നാലെയെത്തിയ വാഹനത്തിലെ യാത്രക്കാർ അപകടകരമായ ഡ്രൈവിങ് ശ്രദ്ധിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഈ വീഡിയോ മോട്ടോർ വാഹനവകുപ്പിന് കൈമാറിയതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

ദൃശ്യങ്ങൾ പരിശോധിച്ച എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ബിജു ഐസക്ക് വാഹനം തിരിച്ചറിഞ്ഞു. തുടർന്ന് അഖിൽരാജിനെ വിളിച്ചുവരുത്തി വിശദീകരണം തേടി. റീൽസ് ചിത്രീകരിക്കാനാണ് ഇത്തരത്തിൽ വാഹനം ഓടിച്ചതെന്ന് യുവാവ് സമ്മതിച്ചതായാണ് വിവരം.

അപകടകരമായി വാഹനമോടിച്ചതിന് അഖിൽരാജിന് കാരണം കാണിക്കൽ നോട്ടിസ് നൽകി. ഡ്രൈവിങ് ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യുമെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.

ദിവസങ്ങൾക്കുമുൻപ് മദ്യലഹരിയിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചതും ഇതേ സിയാൽ അത്താണി എക്സ്പ്രസ് വേയിലായിരുന്നു. ആ ദുരന്തത്തിന്റെ ഓർമകൾ മായുംമുൻപാണ് വീണ്ടും റോഡിൽ അപകടകരമായ ഡ്രൈവിങ് അരങ്ങേറിയത്.

സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടാൻ റീൽസ് ചിത്രീകരിക്കുന്നതിന്റെ പേരിൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന പ്രവണതയ്ക്കെതിരെ മോട്ടോർ വാഹനവകുപ്പിന്റെ നടപടി മുന്നറിയിപ്പുകൂടിയാണ്. വിജനമായ റോഡാണെന്ന ധാരണയിൽ നടത്തുന്ന ഇത്തരം അഭ്യാസങ്ങൾ വലിയ ദുരന്തങ്ങൾക്ക് വഴിവെക്കാമെന്നതും സംഭവം ഓർമിപ്പിക്കുന്നു.

സർക്കാരിന്റെ ഇരട്ട നീതി! ആരെങ്കിലും പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ കേസില്ല, രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് ക്രിമിനൽ കേസ്, വിമര്‍ശനവുമായി ആര്‍ ശ്രീലേഖ

BREAKING NEWS
എന്റെ കുട്ടിയെ ഇത്തരത്തിൽ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..........., എന്റെ സഹോദരന് നീതി ലഭിക്കണം. അതിനുവേണ്ടി ഏതറ്റംവരെയും പോകും, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം, പ്രതികളെ വെറുതെ വിടരുത്, അഭിരാമിന്റെ സഹോദരി
06 Nov 2026
BREAKING NEWS
മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ലൈസൻസ്;പുതിയ നയം വരുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞു; പിന്നെ നടന്നത് മന്ത്രി അറിഞ്ഞില്ല, അതൃപ്തി; എക്സൈസ് കമ്മീഷണർ ശീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു
06 Nov 2026
BREAKING NEWS
ആശുപത്രിയിൽ പോയി സുഖമായി കിടക്കുകയാണ്, ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ല, അവിടെ ചെന്നാൽ രോഗം, ഇവിടെ വരുമ്പോൾ ഒരു രോഗവുമില്ല, ഇത്രയും ഗുരുതര അസുഖങ്ങളുള്ള ആള്‍ എങ്ങനെയാണ് വിദേശത്ത് പോകുന്നത്?? ടോമിൻ ജെ തച്ചങ്കരിയെ വിമര്‍ശിച്ച് ഹൈക്കോടതി
06 Nov 2026
BREAKING NEWS
"സിപിഐഎമ്മിന്റെ കയ്യടി കിട്ടാന്‍ വേണ്ടി ഇതുപോലെ നാണംകെട്ട നിലപാടുകള്‍ സ്വീകരിക്കരുത്", ശ്രീനാദേവിയെ അറസ്റ്റ് ചെയ്‌തേ പറ്റൂ എന്ന് മുഖ്യമന്ത്രി പിടിവാശി കാണിക്കുമ്പോള്‍ തകരുന്നത് തങ്ങളുടെ ഹൃദയമാണ്, വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനം
06 Nov 2026