BREAKING NEWS

‘ഒരു കുട്ടിക്ക് മൊമന്റോ കൊടുക്കുന്ന ചിത്രമാണ് വന്നിട്ടുളളത്, ആ മോളെ കണ്ട് ചോദിക്കുക എവിടെ വെച്ചാണ് ഞാൻ ആ മൊമന്റോ നൽകിയതെന്ന്; അല്ലാതെ അതെവിടെപ്പോയപ്പോഴുള്ളതാണെന്ന് എനിക്ക് ഓർമ്മയില്ല’- കടകംപള്ളി സുരേന്ദ്രൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഒപ്പം ചിത്രങ്ങൾ പുറത്തെത്തിയതിൽ പ്രതികരിച്ച് ദേവസ്വം വകുപ്പ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ.

‘2025-ൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വാർത്ത വരുന്നതുവരെ ഉണ്ണികൃഷ്ണൻ പോറ്റിയേക്കുറിച്ച് താൻ മനസ്സിലാക്കിയത് ‘ശരിയായ ഒരു ഭക്തൻ’ എന്നാണ്. അതിനപ്പുറമൊന്നും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഒരുവട്ടം ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയി എന്ന് നേരത്തെ പറഞ്ഞത് ഓർമയിൽ നിന്നാണ്. ഏഴെട്ടുവർഷം മുൻപത്തെ കാര്യമാണ്. ഒരു കുട്ടിക്ക് മൊമൻ്റോ കൊടുക്കുന്ന ചിത്രമാണ് വന്നിട്ടുളളത്. ആ മോളെ കണ്ട് ചോദിക്കുക, എവിടെ വെച്ചാണ് ഞാൻ ആ മൊമൻറോ നൽകിയതെന്ന്’, അദ്ദേഹം പറഞ്ഞു. അവൻ്റെ ഓർമ്മയിൽ വരാത്ത ഒരു കാര്യത്തിന് താൻ എന്ത് ചെയ്യണം എന്ന് കടകംപള്ളി ചോദിച്ചു.

‘പോറ്റിയുടെ അടുത്ത് രണ്ടുതവണയല്ല, നാലുതവണ പോയാലും പോയെന്നു പറയാൻ മടിയുണ്ടാകേണ്ട കാര്യം എനിക്കില്ല. കാരണം, ഞാൻ ആർക്കും ഒരു കടലാസും കൊടുത്തിട്ടില്ല. ആരുമായും എനിക്ക് ഒരു ഇടപാടുമില്ല. മൊമൻ്റോ കൊടുക്കലൊക്കെ ഒരു വലിയ സംഭവമായി നിങ്ങൾ പറയുകയാണ്. ഞാൻപതിനായിരം മൊമൻറോ എങ്കിലും നാട്ടിലെ കുട്ടികൾക്ക് കൊടുത്തിട്ടുണ്ട്’- കടകംപള്ളി ചേർത്തു.

കടകംപള്ളിക്ക് പോറ്റിയും കുടുംബവുമായി അടുത്ത ബന്ധം, പലതവണ പോറ്റിയുടെ വീട്ടിൽ പോയി, കൂടുതൽ ചിത്രങ്ങൾ പുറത്ത്

BREAKING NEWS
ഭാര്യ സീറ്റ് ചോദിച്ചപ്പോൾ എം വി ഗോവിന്ദൻ ‘നോ’ പറഞ്ഞിരുന്നുവെങ്കിൽ പാർട്ടിക്കു വലിയ ഗുണം ചെയ്തേനെ, കണ്ണൂരിലെ ദയനീയ പരാജയത്തിനു കാരണം സ്വാർഥ താൽപര്യങ്ങള്‍, പിണറായി വിജയനെയും മകളെയും മരുമകനെയും സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കില്ല, സിപിഐ(എം) വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം
18 Oct 2026
BREAKING NEWS
ബൈക്കപകടം, ബെംഗളൂരുവിൽ 23 കാരിയായ മലയാളി നഴ്സിന് ദാരുണാന്ത്യം; ട്രക്കിങ് കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്, സുഹൃത്തിന് പരിക്ക്
18 Oct 2026
BREAKING NEWS
ഉമ്മന്‍ ചാണ്ടിക്കെതിരെ ബലാത്സംഗ കേസെടുത്ത് സിബിഐക്ക് എറിഞ്ഞ് കൊടുത്തയാളാണ്, പിണറായിയോട് അനുകമ്പ തോന്നുന്നത് കാണുമ്പോള്‍ പ്രയാസമുണ്ട്, വിട്ടുവീഴ്ച ചെയ്താല്‍ സിപിഎം തലയില്‍ കയറി നിരങ്ങും, താന്‍ ആരോടും പ്രതികാര ബുദ്ധിയോട് പെരുമാറുന്ന ആളല്ല- മാത്യു കുഴല്‍നാടന്‍
18 Oct 2026
BREAKING NEWS
ദസറയ്ക്ക് ബലൂൺ വിൽക്കാനെത്തിയ ഒൻപതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; രാത്രി ​ഗ്രൗണ്ടിൽ തളർന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടു പോയി ക്രൂരകൃത്യം; പ്രതിക്ക് വധശിക്ഷ
18 Oct 2026